കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം റൂറൽ സൈബർ പൊലീസ് ആണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാണ് പൊലീസ് നടപടി.
പോക്സോ കേസുകള്, നര്കോട്ടിക്, എം.ഡി.എം.എ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങള്, അശ്ലീല പ്രചാരണം, സൈബര് കുറ്റകൃത്യങ്ങള് തുടങ്ങിയ ആരോപണങ്ങളിലാണ് 'തൊപ്പി ഗ്യാങ്ങി'നെതിരെ അന്വേഷണം നടത്തിയിരുന്നത്.
തൊപ്പിക്ക് പുറമെ ഷംസീര്, മമ്മു, ജാസി തുടങ്ങിയ തൊപ്പിയുടെ സംഘത്തിലെ മറ്റുള്ളവര്ക്കെതിരെയും പരാതികളുണ്ട്.
തൊപ്പിയും സുഹൃത്തുക്കളും തമ്മില് അടുത്തിടെയായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് സുഹൃത്തുക്കളുടെ വീഡിയോ തൊപ്പി ഇന്സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും യൂട്യൂബിലും പോസ്റ്റ് ചെയ്തത്.
നിഹാദും നിഹാദിന്റെ എം.ആര്.സെഡ് ഗ്യാങ്ങില് ഒപ്പമുണ്ടായിരുന്ന മമ്മു എന്ന മുഹമ്മദും ഷമീറും തമ്മിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പരസ്പരം ആരോപണ പ്രത്യാരോപണങ്ങള് നടത്തിയിരുന്നത്.
നിഹാദിനെതിരെ മുഹമ്മദും ഷമീറും ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. തൊപ്പി എം.ഡി.എം.എ ഉപയോഗിക്കുകയും പ്രായപൂര്ത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് സുഹൃത്തുക്കള് ആരോപിച്ചിരുന്നു. തൊപ്പിയുടെ മുറിയില് നിന്നും കഞ്ചാവ് പാക്കറ്റ് പുറത്തെടുക്കുന്ന വീഡിയോയും സുഹൃത്തുക്കള് പുറത്തുവിട്ടിരുന്നു.
സംഭവത്തില് ഷമീറിനും മുഹമ്മദിനുമെതിരെ പരാതി നല്കിയതായി അവകാശപ്പെട്ട് പിന്നീട് തൊപ്പി രംഗത്തെത്തുകയും ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണെന്നും ക്രിമിനല് കേസുകളും മാനനഷ്ട കേസുകളും തന്റെ പരാതിയില് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നുമായിരുന്നു തൊപ്പി പറഞ്ഞത്. ഇവരുടെ വീഡിയോകള് പരിധി വിട്ടതോടെയാണ് ശ്രീജിത്ത് പെരുമന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്കിയത്.
Comments
Post a Comment