കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ലോകകപ്പില്‍ സൂപ്പര്‍ പോരാട്ടം , കാനറികള്‍ കളത്തില്‍; അട്ടിമറികള്‍ തുടരാന്‍ മൊറോക്കോ

 

ന്യൂജെഴ്‌സി: ലോകകപ്പിലെ ബ്രസീലിയന്‍ ആരാധകര്‍ക്ക് ആവേശ ലഹരിപിടിക്കാന്‍ കാനറികള്‍ നാളെ ഇറങ്ങും. എതിരാളികള്‍ ആവട്ടെ 2022 ഖത്തര്‍ ലോകകപ്പിലെ അട്ടിമറി വീരന്‍മാരും സെമിഫൈനലിസ്റ്റുകളുമായ മൊറോക്കോ. മല്‍സരം ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ്. സൂപ്പര്‍ താരം നെയ്മറിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കില്ലെന്ന് കോച്ച്‌ ആന്‍സിലോട്ടി അറിയിച്ചിട്ടുണ്ട്.

സൂപ്പര്‍ ഫോമില്‍ കളിച്ചിരുന്ന നെയ്മര്‍ക്ക് 2014 ലോകകപ്പില്‍ കൊളംബിയയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റത് ടീമിനെ ഒന്നാകെ ബാധിച്ചിരുന്നു. കൊളംബിയയെ തോല്‍പിച്ചു ടീം സെമിയില്‍ എത്തിയെങ്കിലും ജര്‍മനിയോട് ഏഴ് ഗോളിന് തോല്‍ക്കാനായിരുന്നു അന്നത്തെ ബ്രസീലിന്റെ വിധി. 2018 ല്‍ ക്വര്‍ട്ടറില്‍ ബെല്‍ജിയത്തോട് പൊരുതി തോറ്റു. 2022 ല്‍ വീണ്ടും ക്വാര്‍ട്ടര്‍ ദുരന്തരം ബ്രസീലിനെ തേടിയെത്തി. നെയ്മറിന്റെ ഒറ്റയാന്‍ മികവില്‍ ക്രൊയേഷ്യയോട് മുന്നിട്ട് നിന്നെങ്കിലും പ്രതിരോധത്തിലെ പാളിച്ചകള്‍ വില്ലനാവുകയും പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ടീം പുറത്താവുകയും ചെയ്തു.

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍ തന്നെയാണ് ബ്രസീലിന്റെ ഇത്തവണത്തെയും കരുത്ത്. മുന്നേറ്റ നിരയില്‍ റാഫിഞ്ഞ, വിനീഷ്യസ്, കുന്യ ത്രയം ക്ലബ് തലത്തിലെ ഫോം തുടര്‍ന്നാല്‍ ബ്രസീലിന് കാര്യങ്ങള്‍ എളുപ്പമാവും. ഇഗോര്‍ തിയാഗോയും യുവതാരം എന്‍ട്രിക്കും പ്രതീക്ഷകളാണ്. മധ്യനിരയില്‍ തിളങ്ങാന്‍ കസമിറോയും ബ്രൂണോ ഗുയിമെറസും ലൂക്കസ് പക്വേറ്റയും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പ്രതിരോധനിരയിലെ ബ്രസീലിന്റെ സമീപകാലങ്ങളിലെ തലവേദന മാര്‍ക്വിനസും ഗബ്രിയേലും ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

സൂപ്പര്‍ ഫോമിലാണ് മൊറോക്കോ. ഇത്തവണത്തെ ടൂര്‍ണമെന്റിലെ അട്ടിമറിവീരന്‍മാര്‍ ആവാനാണ് മൊറോക്കോയുടെ വരവ്. ഫുള്‍ ബാക്കും ക്യാപ്റ്റനുമായ അഷ്റഫ് ഹക്കിമിയിലും മുന്നേറ്റ നിരയില്‍ ബ്രാഹിം ഡിയാസിലുമാണ് ടീം പ്രതീക്ഷവയ്ക്കുന്നതെങ്കിലും കഴിഞ്ഞ വേള്‍ഡ്കപ്പിലെ പോലെ ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തിലൂടെ മികച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇത് മൂന്നാം തവണയാണ് ബ്രസീലും മൊറോക്കയും നേരിട്ടുവരുന്നത്. നേരത്തെ 2002 ലോകകപ്പില്‍ 2 ഗോളുകള്‍ക്ക് ബ്രസീലിനായിരുന്നു ജയമെങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് നടന്ന സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ മൊറോക്കോ അട്ടിമറിച്ചിരുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.