ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ഫുട്ബോള്‍ ആരാധകര്‍ക്ക് ആശ്വാസമായി ഡിഡി സ്പോര്‍ട്സ് ; ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി കാണാം


 ലോകകപ്പിന്റെ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയുമായി ദൂരദര്‍ശന്‍ സ്പോട്സ്. ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി കാണാനുള്ള അവസരമാണ് ഡി.ഡി സ്പോര്‍ട്സ് ഒരുക്കുന്നത്.

2026 ഫിഫ ലോകകപ്പിന്റെ കിക്കോഫിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ആരാധകർക്ക് ഇരുട്ടടിയെന്നവണ്ണം സീ തങ്ങളുടെ സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ അതിനിടയിൽ ആരാധകർക്ക് ആശ്വാസവർത്തയുമായി എത്തിയിരിക്കുകയാണ് ദൂരദർശൻ സ്പോർട്സ്. ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാനുള്ള അവസരമാണ് ഡിഡി സ്പോർട്സ് ഒരുക്കുന്നത്.

ഇന്ന് അർധരാത്രി ആരംഭിക്കുന്ന  2026 ലോകകപ്പിലെ ഉദ്ഘടന മത്സരം, ക്വാര്‍ട്ടർ ഫൈനല്‍ മത്സരങ്ങൾ, സെമി-ഫൈനൽ മത്സരങ്ങൾ, ഫൈനൽ മത്സരം ദൂരദർശൻ സ്പോർട്സ് സൗജന്യമായി സംപ്രേഷണം ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. ജൂലൈ 9, 10, 11 തീയതികളിലാണ് ക്വാർട്ടർ പോരാട്ടങ്ങൾ നടക്കുന്നത്. ജൂലൈ 14, 15 തീയതികളിലാണ് സെമി ഫൈനലുകളും ജൂലൈ 19 ഫൈനല്‍ പോരാട്ടവും നടക്കുന്നത്.

ഇന്ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ആതിഥേയരായ മെക്സിക്കോ സൗത്ത് ആഫ്രിക്കയെ നേരിടും. അർധരാത്രി 12:30 നാണ് മത്സരം നടക്കുന്നത്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.