കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അള്‍ജീരിയക്കെതിരേ ഹാട്രിക് ഗോള്‍ നേടിയതോടെ മെസി ക്ലോസേയ്‌ക്കൊപ്പമെത്തിയിരുന്നു. ലോകകപ്പില്‍ മെസിയുടെ ആദ്യ ഹാട്രിക് കൂടിയായിരുന്നു അത്. ഇത്തവണ രണ്ട് ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ മെസി നേടിക്കഴിഞ്ഞു. കളിച്ച ആറുലോകകപ്പുകളില്‍ അഞ്ചു ലോകകപ്പുകളിലും മെസി ഗോള്‍ നേടി.
ഓസ്ട്രിയക്കെതിരായ മത്സരത്തിൻ്റെ ഒൻപതാം മിനിറ്റില്‍, ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കി. എന്നാല്‍ നിരാശയിലാണ്ട ആരാധകർക്ക് അരമണിക്കൂറിനുള്ളില്‍ മെസി പുഞ്ചിരിയേകി. 38-ാം മിനിറ്റില്‍ ഓസ്ട്രിയൻ വലകുലുക്കി ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരാനായി മെസി മാറി. ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡിലാണ് അർജന്‍റീന കളി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയില്‍ ഓസ്ട്രിയ അർജന്‍റീനൻ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഓസ്ട്രിയൻ സൂപ്പർ താരം മാഴ്സല്‍ സബിറ്റ്സറുടെ ഷോട്ടുകള്‍ അർജന്‍റീനൻ ഗോളി എമിലിയാനോ മാർട്ടീനസ് മികച്ച സേവുകളിലൂടെ തട്ടിയകറ്റി.
മത്സരം അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ സമനില ഗോളിനായി ഓസ്ട്രിയ താരങ്ങള്‍ മുന്നോട്ട് കയറി കളിച്ചു. എന്നാല്‍ ഇൻജുറി ടൈമിന്‍റെ അഞ്ചാം മിനിറ്റില്‍ (90+5') അർജൻ്റീന കൗണ്ടർ അറ്റാക്ക് നടത്തി. മെസി നല്‍കിയ അവസരം ജൂലിയൻ അല്‍വാരസിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. എന്നാല്‍ തൊട്ടടുത്ത് തന്നെയുണ്ടായിരുന്ന മെസി ഓസ്ട്രിയൻ പ്രതിരോധ താരങ്ങളെ അനായാസം വെട്ടിച്ച് പന്ത് വീണ്ടും വലയിലെത്തിച്ചു. മത്സരത്തില്‍ അർജൻ്റീനയുടെ രണ്ടാമത്തെയും ഇതിഹാസത്തിൻ്റെ പതിനെട്ടാം ലോകകപ്പ് ഗോളും പിറന്നു.
Comments
Post a Comment