കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ (ഗ്രൂപ്പ് എ) നേരിടും. ഇന്ത്യൻ സമയം ജൂണ്‍ 12 പുലർച്ചെ 12:30-നാണ് മത്സരം ആരംഭിക്കുക. ചരിത്രപ്രസിദ്ധമായ എസ്റ്റാഡിയോ ആസ്ടെക്ക സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മൂന്ന് ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയം എന്ന ചരിത്രനേട്ടം ഇതോടെ എസ്റ്റാഡിയോ ആസ്ടെക്കയ്ക്ക് സ്വന്തമാകും.
ജൂണ്‍ 11 - 27 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുക. റൗണ്ട് ഓഫ് 32 മത്സരങ്ങള്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 3 വരെ നടക്കും. പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) ജൂലൈ 4 മുതല്‍ 7 വരെയും ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9 മുതല്‍ 11 വരെയുമാണ് നടക്കുക. ജൂലൈ 14 - 15 തീയതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനല്‍ ജൂലൈ 18ന് നടക്കും. ജൂലൈ 19നാണ് കലാശപ്പോരാട്ടം നടക്കുക.
ഇന്ത്യയില്‍ എവിടെ കാണാം?
യുണൈറ്റ്8 സ്പോർട്സ് 1, 1 എച്ച്‌ഡി, (ഹിന്ദി), യുണൈറ്റ്8 സ്പോർട്സ് 2, 2 എച്ച്‌ഡി, (ഇംഗ്ലീഷ്) ചാനലുകളിലാണ് മത്സരം സംപ്രേഷണം ചെയ്യുക.
'സീ5' (ZEE5) ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ തത്സമയം സ്ട്രീം ചെയ്യും.
Comments
Post a Comment