അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

മന്ത്രിയാന്റിയെ തിരുത്തി ബിര്‍ണാണി ശങ്കു ''ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനല്ല! ''


ആലപ്പുഴ: ''പുതിയ മന്ത്രിയാന്റി പറയുവാ, ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനാന്ന്...ഞാൻ രാധാമണി ചേച്ചീടെ കൊച്ചുമോനൊന്നുമല്ല  എന്റെ അപ്പാമ്മയുടെ പേര് ഓമനയെന്നും, അമ്മാമ്മയുടെ പേര് റീന തങ്കപ്പൻ എന്നുമാണ്...ഇത്രേയുള്ളു കാര്യം...''  

അങ്കണവാടികളില്‍ 'ബിർണാണി' (ബിരിയാണി) മെനു പരിഷ്കരണത്തിന് കാരണമായതിലൂടെ ശ്രദ്ധേയനായ പ്രയാർ വടക്ക് പുന്നക്കുഴിയില്‍ സോമസുന്ദറിന്റെയും അശ്വതിയുടെയും മകൻ ശങ്കു എന്ന ത്രിജല്‍ എസ്.സുന്ദർ (5) മന്ത്രി ബിന്ദുകൃഷ്ണയെ തിരുത്തുന്ന വീഡിയോ തരംഗമായി.  

കഴിഞ്ഞ ദിവസം, അങ്കണവാടികളില്‍ ബിരിയാണി നല്‍കുന്നതിലുള്ള പ്രതിസന്ധികളെക്കുറിച്ച്‌ വിശദീകരിക്കുന്നതിനിടെ മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിനെ പറ്റി പരാമർശിച്ചിരുന്നു. ശങ്കു ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചീടെ കൊച്ചുമകനാണ് എന്നായിരുന്നു മന്ത്രിയുടെ പരാമർ‌ശം.  

ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അങ്കണവാടിയില്‍ പഠിച്ചിരുന്ന ശങ്കുവിന്റെ 'അങ്കണവാടിയില്‍ ബിർണാണീം പൊരിച്ച കോഴീം' വേണമെന്ന വൈറല്‍ വീഡിയോയ്ക്ക് പിന്നാലെയാണ് അന്നത്തെ മന്ത്രി വീണ ജോർജ്ജ് ഭക്ഷണ മെനു പരിഷ്കരണം കൊണ്ട് വന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.