ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ഫാസ്റ്റ് ടാഗ് അക്കൗണ്ട് കാലി; ടോള്‍ പ്ലാസയില്‍ നിന്ന് റിവേഴ്സ് ഗിയറിട്ട് കെഎസ്‌ആര്‍ടിസി, യാത്ര വണ്‍വേ തെറ്റിച്ച്‌

കോഴിക്കോട് : ടോള്‍പ്ലാസയില്‍ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ എൻ എച്ച്‌ 66ല്‍ നിന്ന് വണ്‍വേ തെറ്റിച്ച്‌ തിരിഞ്ഞോടി കെഎസ്‌ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. എന്നാല്‍ കഴിഞ്ഞദിവസമാണ് ബസ് വണ്‍വേ തെറ്റിച്ച്‌ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

തൊണ്ടയാട് നിന്നും ദേശീയപാത ബെെപ്പാസിലേക്ക് കയറിയ കെഎസ്‌ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ടോള്‍ പ്ലാസയില്‍ എത്തിയപ്പോയപ്പോഴാണ് ഫാസ്റ്റ്ടാഗില്‍ ആവശ്യത്തിന് ബാലൻസ് ഇല്ലെന്ന് ജീവനക്കാർ മനസിലാക്കിയത്.

തുടർന്ന് അവിടെനിന്ന് ബസ് വളച്ച്‌ തിരിച്ച്‌ പോകുകയായിരുന്നു. മദ്ധ്യത്തിലൂടെയുള്ള സ്പീഡ് ട്രാക്കിലൂടെയാണ് ബസ് മൂന്ന് കിലോമീറ്റർ പോയത്. തുടർന്ന് മറ്റ് വാഹനങ്ങളിലുള്ളവർ പ്രതികരിച്ചതോടെ യാത്ര സ്ലോ ട്രാക്കിലേക്ക് മാറ്റി. കോഴിക്കോടൻ കിച്ചണ്‍സിന്റെ സമീപത്തുള്ള എക്സിറ്റില്‍വച്ച്‌ സർവീസ് റോഡിലേക്ക് പ്രവേശിച്ച ബസ് യാത്ര തുടർന്നു. സർവീസ് റോഡിലേക്ക് കയറുന്നതിനിടെ വലിയ ഗതാഗതക്കുരുക്കാണ് ബസ് ഉണ്ടാക്കിയത്. ഇതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഫാസ്റ്റ്ടാഗില്‍ പണമില്ലാത്ത സമയങ്ങളില്‍ കെഎസ്‌ആർടിസി ഡ്രെെവർ തന്റെ യുപിഐ വഴി പണമടച്ചാല്‍ തുക റീഇംബേഴ്സ് ചെയ്യാൻ വകുപ്പില്ല. ഇതാണ് ഡ്രെെവർ പണമടയ്ക്കാതെ തിരികെ പോയത്. കെഎസ്‌ആ‌ർടിസിക്ക് ഒരു വശത്തേക്ക് 445 രൂപയാണ് ഫാസ്റ്റാഗില്‍ ഈടാക്കുന്നത്. യുപിഐ വഴി അടക്കുകയാണെങ്കില്‍ 556.25 രൂപ നല്‍കേണ്ടിവരുമെന്നാണ് വിവരം

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.