കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പുളിക്കല്‍ വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ് (45), പുളിക്കൽ സ്വദേശി മുജീബ് (46) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എയും കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിയിലായ മുജീബ് റഹ്മാൻ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണെന്നും ഇയാൾക്കെതിരെ നിലവിൽ കോടതി വാറണ്ട് നിലവിലുണ്ട് . കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരവും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുണ്ടെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എ.എസ്.പി, തേഞ്ഞിപ്പലം ഇൻസ്പക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന ലഹരി ശൃംഖലയിലെ മറ്റുള്ളവരെ കണ്ടെത്താനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Comments
Post a Comment