കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി 8 വര്‍ഷത്തിന് ശേഷം പിടിയില്‍


 മലപ്പുറം: എടവണ്ണയിലെ ക്രൂരമായ കൊലപാതകക്കേസില്‍ ജാമ്യത്തിലിറങ്ങി വർഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ എട്ട് വർഷത്തിന് ശേഷം പോലീസ് പിടികൂടി. ഒഡീഷ സ്വദേശിയായ രാജീവ് ഖന്നയെയാണ് തമിഴ്‌നാട്ടില്‍ നിന്ന് മലപ്പുറം എടവണ്ണ പോലീസ് അതീവ രഹസ്യമായി അറസ്റ്റ് ചെയ്തത്. 

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2013-ലാണ്. എടവണ്ണയില്‍ ഒന്നിച്ച്‌ ജോലി ചെയ്തിരുന്ന സഹപ്രവർത്തകനെ വ്യക്തിപരമായ തർക്കങ്ങളെ തുടർന്ന് രാജീവ് ഖന്ന കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റ് ചെയ്ത പ്രതി വർഷങ്ങളോളം ജയിലില്‍ കഴിഞ്ഞു. പിന്നീട് 2018-ല്‍ കോടതിയില്‍ നിന്നും കർശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ പ്രതി പോലീസിനെയും കോടതിയെയും വെട്ടിച്ച്‌ ഒളിവില്‍ പോകുകയായിരുന്നു.

പ്രതിക്കായി ഒഡീഷയിലും മറ്റ് സംസ്ഥാനങ്ങളിലും പോലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ തമിഴ്‌നാട്ടില്‍ വ്യാജ പേരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടവണ്ണ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അവിടെയെത്തി പ്രതിയെ വലയിലാക്കുകയായിരുന്നു. പ്രതിയെ മലപ്പുറത്ത് എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.