കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

രണ്ടാം ദിനവും ഇടിഞ്ഞു സ്വർണ്ണവില ; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 5520 രൂപ


 കേരളം : സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ലോകത്തെ എല്ലാ വിപണിയിലും സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും കുറഞ്ഞിരിക്കുന്നത്. സ്വര്‍ണത്തിന് ആവശ്യക്കാരില്ലാതാകുകയാണ്. എന്നാല്‍ ഇതൊരു സ്ഥിരം വിപണി സാഹചര്യമാകില്ല. നിലവില്‍ പശ്ചിമേഷ്യയില്‍ യുദ്ധം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിലാണിത്.

ഇന്ത്യന്‍ ഓഹരി വിപണികള്‍ വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില അല്‍പ്പം ഉയര്‍ന്നു. ഡോളര്‍ സൂചികയും ഉയര്‍ന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുകയാണ്. പ്രവാസികള്‍ ഈ വേളയില്‍ കൂടുതല്‍ പണം നാട്ടിലേക്ക് അയക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സ് വില 4067 ഡോളറായി താഴ്ന്നു.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1560 രൂപ കുറഞ്ഞ് 106800 രൂപയായി. മെയ്, ജൂണ്‍ മാസത്തിലെ വില പരിശോധിച്ചാല്‍ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍. ഗ്രാമിന് 195 രൂപ കുറഞ്ഞ് ഇന്ന് 13350 രൂപയായിട്ടുണ്ട്. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 4000 രൂപയോളമാണ് കുറഞ്ഞിരുന്നത്. രണ്ട് ദിവസത്തിനിടെ മാത്രം 5500 രൂപയുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. വൈകാതെ ഒരു പവന് 90000 രൂപയിലേക്ക് ഇടിയുമെന്നും പ്രചാരണമുണ്ട്.

കേരളത്തില്‍ എല്ലാ കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞിട്ടുണ്ട്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10975 രൂപയാണ് വില. പവന് 87800 രൂപയായി. 14 കാരറ്റ് ഗ്രാമിന് 8545 രൂപയും പവന് 68360 രൂപയുമായി. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5510 രൂപയും പവന് 44080 രൂപയും നല്‍കണം. ഇന്ന് വെള്ളിയുടെ ഗ്രാം വില 260 രൂപയാണ്. പത്ത് ഗ്രാമിന് 2600 രൂപയും നല്‍കണം.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ 1.15 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് 1.05 ലക്ഷം രൂപ കിട്ടിയേക്കും. ഇന്ന് രൂപയുടെ മൂല്യം 95.52 എന്ന നിരക്കിലാണുള്ളത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് കൂടുതല്‍ മൂല്യം കിട്ടും. ക്രൂഡ് ഓയില്‍ വില 95 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഡോളര്‍ സൂചിക 99.98 ആയി ഉയര്‍ന്നു.

ഇന്ന്, 2026 ജൂൺ 11-ലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:

യുഎസ് ഡോളർ (USD)₹95.62

യുഎഇ ദിർഹം (AED)₹25.94

സൗദി റിയാൽ (SAR)₹25.47

യൂറോ (EUR)₹109.96

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.