ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

പന്തീരാങ്കാവില്‍ ടോള്‍ നല്‍കാതെ കാര്‍ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

 

കോഴിക്കോട് :  ഒളവണ്ണ ടോൾ പ്ലാസയിൽ സംഘർഷം. ടോൾ നൽകാതെ പോകാൻ തുനിഞ്ഞ കാർ തടഞ്ഞ ജീവനക്കാരന് നേരെ കാർ ഓടിക്കുകയായിരുന്നു. മീറ്ററുകളോളം ഇയാളെ ബോണറ്റിൽ കയറ്റി വാഹനം ഓടിച്ചുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ഒരു വെള്ള കാർ ടോൾ പ്ലാസയിൽ ഒരു കറുത്ത കാറിന്റെ തൊട്ടുപിന്നിൽ നിൽക്കുകയായിരുന്നു. ഫാസ്ടാഗിലൂടെ ടോൾ നൽകി മുന്നിലെ കാർ പോകുന്നതിനു തൊട്ടുപിന്നാലെ ടോൾ ബൂത്തിലെ ബാർ ഉയർന്നു നിൽക്കുമ്പോൾ വെള്ള കാർ ടോൾ നൽകാതെ ഓടിച്ചു പോകാൻ ശ്രമിച്ചു. ഇതു തടഞ്ഞ ജീവനക്കാരന് നേരെയാണ് കാർ ഓടിച്ചത്.

വാഹനം തടഞ്ഞ ജീവനക്കാരൻ ഭാഗ്യം കൊണ്ടു മാത്രമാണ് കാറിന് അടിയിൽ പോകാതെ രക്ഷപ്പെട്ടത്. ടോൾ പ്ലാസയിൽ നിന്ന് അ‍ൻപതു മീറ്ററോളം ഓടിച്ച ശേഷമാണ് കാർ നിർത്തിയത്. പ്ലാസയിലെ മറ്റ് ജീവനക്കാർ കൂടി ഓടിയെത്തി കാർ തടഞ്ഞതോടെ കാർ യാത്രക്കാരും ജീവനക്കാരും തമ്മിൽ കയ്യാങ്കളിയായി. റോഡിനു സമീപം വീണ ജീവനക്കാരനെ കാറിലുണ്ടായിരുന്നവർ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

ടോൾ പ്ലാസയിൽ പിന്നാലെ വന്ന ഇരുചക്ര വാഹനങ്ങളിലെ ചിലരും കാർ ഓടിച്ചവർക്ക് പിന്തുണയുമായി ടോൾ പ്ലാസ ജീവനക്കാർക്ക് എതിരെ തിരിഞ്ഞു. ടോൾ പ്ലാസ ജീവനക്കാരും ഇവരും തമ്മിൽ കുറച്ചു നേരം സംഘർഷം ഉണ്ടാകുന്നതും ദൃശ്യങ്ങളിലുണ്ട്. കാർ തടയുന്നതിനിടെ പരുക്കേറ്റ ജീവനക്കാരൻ ഒളവണ്ണ ഇരിങ്ങല്ലൂർ സ്വദേശി ജിതേഷിനെ(32) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ടോൾപ്ലാസ അധികൃതർ പന്തീരാങ്കാവ് പൊലീസിന് ദൃശ്യങ്ങൾ അടക്കം പരാതി നൽകി. കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന് കാട്ടി വധശ്രമത്തിനാണ് പരാതി. ട്രോൾ പ്ലാസ അധികൃതരുടെ പരാതിക്കു മുൻപ് തന്നെ കാർ ഡ്രൈവറും പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. കാറിന്റെ വൈപ്പർ പൊട്ടിച്ചെന്നും കാറിലുണ്ടായിരുന്ന സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നുമാണ് ഈ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. ഞായറാഴ്ച ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കൂടി കേട്ട് ദൃശ്യങ്ങൾ വിലയിരുത്തിയ ശേഷമാകും കേസ് എടുക്കുക എന്നാണ് വിവരം.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.