കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ടിക് ടോക് ലൈവിലെ വെല്ലുവിളി ഒടുവില്‍ ചോരക്കളിയിലവസാനിച്ചു; ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ 5 മലയാളികൾ അറസ്റ്റിൽ

ഷാർജ :   സമൂഹ മാധ്യമത്തിലെ കടുത്ത വാഗ്‌വാദങ്ങൾക്കും പരസ്പരമുള്ള പോരടികൾക്കും ഒടുവിൽ മലയാളി ഷാർജയിൽ മർദനമേറ്റ് മരിച്ചു. കണ്ണൂർ പഴയങ്ങാടി മാട്ടൂൽ സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി(40)യാണ് അൽ നഹ്ദയിലെ കാർ പാർക്കിങ്ങിൽ മർദനമേറ്റ് മരിച്ചത്. സംഭവത്തിൽ കൊല്ലം, കണ്ണൂർ സ്വദേശികളടക്കം 5 മലയാളികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു.

വെറുമൊരു തമാശയിലോ തര്‍ക്കത്തിലോ ഒതുങ്ങേണ്ടിയിരുന്ന സോഷ്യല്‍ മീഡിയ ചലഞ്ച്, എങ്ങനെയാണ് ഒരു കൊടുംകൊലപാതകത്തിലേക്ക് വഴിമാറിയത് എന്നതിനെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ദിവസങ്ങളായി ടിക് ടോക്ക് ലൈവുകളിലൂടെയും കമന്റുകളിലൂടെയും ഇരുവരും തമ്മില്‍ കടുത്ത വ്യക്തിപരമായ അധിക്ഷേപങ്ങളും
'ആണുങ്ങളാണെങ്കില്‍ ഷാര്‍ജയിലേക്ക് വാടാ...'  വെല്ലുവിളികളും നടന്നിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് 'കണ്ടുമുട്ടാം' എന്ന വെല്ലുവിളി സ്വീകരിച്ച്‌ ഇസ്മായില്‍ ദുബായില്‍ നിന്നും ഷാര്‍ജ അല്‍ നഹ്ദയിലെത്തിയത്.

ഇന്നലെ രാവിലെയാണ് സംഭവം. ടിക് ടോക്കിൽ സജീവമായ ഇസ്മായീലും പ്രതികളും തമ്മിൽ ചില പ്രശ്നങ്ങളുടെ പേരിൽ ലൈവായി പരസ്പരം വെല്ലുവിളികളുയർത്തിയിരുന്നു. ഇന്നലെ ഷാർജയിലെ കെട്ടിടത്തിലെ കാർ പാർക്കിങ്ങിൽ കടുത്ത വാഗ്‌വാദങ്ങൾക്കൊടുവിൽ ഇവർ പരസ്പരം ഏറ്റുമുട്ടുകയും അഞ്ച് പേർ ചേർന്ന് മരപ്പലകയടക്കമുള്ള വസ്തുക്കൾ ഉപയോഗിച്ച് ഇസ്മായീലിനെ മർദിക്കുകയായിരുന്നു എന്നാണ് വിവരം. ഗുരുതര പരുക്കേറ്റ് ഷാർജ അൽ ഖാസമിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇസ്മായീൽ രാത്രിയോടെ മരിച്ചു.

സംഭവം നടന്ന് വൈകാതെ പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തു. ദുബായ് കരാമയിലെ തമിഴ് നാട് സ്വദേശിയുടെ ബേയ്ക്കറി-കുൽഫി കടയിൽ ജീവനക്കാരനായിരുന്നു ഇസ്മായീൽ. തൈവളപ്പിൽ ഇബ്രാഹിമിന്റെയും ,ജുബൈരിയ പൊന്നന്റെയും മകനാണ്. ഭാര്യ :നജ്മുന്നിസ മാട്ടൂൽ. ഒരു മകനുണ്ട്. സഹോദരങ്ങൾ : ഇസ്ഹാഖ് , ജുബൈർ , ഹസീന. മൃതദേഹം അൽ ഖാസിമിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.