കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

45 ലിറ്റർ ശേഷിയുള്ള ടാങ്കിൽ 52 ലിറ്റർ പെട്രോൾ അടിച്ചെന്ന് പമ്പ് ജീവനക്കാർ; തട്ടിപ്പ് കൈയോടെ പൊക്കി യുവാവ്


 കാൺപൂർ: 45 ലിറ്റർ മാത്രം പരമാവധി ശേഷിയുള്ള കാറിൽ 52 ലിറ്റർ പെട്രോൾ അടിച്ച പമ്പുകാരെ കൈയോടെ പിടികൂടി യുവാവ്. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. പുതിയ ഫോക്സ്വാഗൺ കാർ ഡെലിവറി എടുത്ത ഉടമ ചരൺ സിങ് കാറിൽ ഇന്ധനം നിറയ്ക്കാനെത്തിയപ്പോഴാണ് പമ്പുകാരുടെ തട്ടിപ്പ് മനസിലായത്.

ഇന്ധന സൂചകം ടാങ്ക് ഏതാണ്ട് കാലിയാണെന്ന് കാണിച്ചതിനെ തുടർന്നാണ് പമ്പിൽ കയറി ടാങ്ക് പൂർണ്ണമായി നിറയ്ക്കാൻ ആവശ്യപ്പെട്ടത്. പെട്രോൾ അടിച്ചതിന് ശേഷം ബില്ല് പരിശോധിച്ച യുവാവ് അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. കാറിന്റെ ഇന്ധനടാങ്കിന്റെ പരമാവധി ശേഷിയേക്കാൾ കൂടുതൽ ഇന്ധനമടിച്ചതായാണ് ബില്ലിലുണ്ടായിരുന്നത്.

പെട്രോൾ നിറയ്ക്കാൻ തുടങ്ങിയ ജീവനക്കാർ ആദ്യം 41 ലിറ്റർ ഇന്ധനം അടിച്ച ശേഷം പെട്ടെന്ന് നിർത്തി. വലിയ അളവിൽ ഇന്ധനം നിറയ്ക്കുമ്പോൾ രണ്ട് ഗഡുക്കളായി വേണം അടിക്കാൻ എന്നായിരുന്നു ഇതിന് ജീവനക്കാർ നൽകിയ മറുപടി. തുടർന്ന് ബാക്കി ഇന്ധനം കൂടി നിറച്ച ശേഷം 52 ലിറ്ററിന്റെ ബിൽ നൽകിയതോടെയാണ് ചരണിന് തട്ടിപ്പ് ബോധ്യപ്പെട്ടത്. 45 ലിറ്റർ മാത്രം ഉൾക്കൊള്ളുന്ന ടാങ്കിൽ 52 ലിറ്റർ അടിക്കാൻ സാധ്യമല്ലെന്ന് കാണിച്ച് കാറുടമ ജീവനക്കാരെ ചോദ്യം ചെയ്തു.

ഇതൊരു സംഘടിത തട്ടിപ്പാണെന്ന് ഉറപ്പിച്ച് ചരൺ, ഫോക്സക്‌സ്‌വാഗൺ കമ്പനിയുടെ പ്രതിനിധിയെ നേരിട്ട് പമ്പിലേക്ക് വിളിച്ചുവരുത്തി. ഒരു സാഹചര്യത്തിലും ഈ വാഹനത്തിൻ്റെ ടാങ്കിൽ 45 ലിറ്ററിൽ കൂടുതൽ പെട്രോൾ കൊള്ളില്ലെന്ന് കമ്പനി ഉദ്യോഗസ്ഥൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാങ്കേതിക തെളിവുകൾ നിരത്തി ചോദ്യം ചെയ്‌തിട്ടും വ്യക്തമായ മറുപടി നൽകാൻ കഴിയാതിരുന്ന പമ്പ് അധികൃതർ അവ്യക്തമായ മറുപടികൾ പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.

പ്രാദേശിക ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പമ്പിൽ ഇത്തരം തട്ടിപ്പ് നടക്കുന്നതെന്ന് ആരോപിച്ച് ചരൺ സിംഗ് ഇപ്പോൾ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. പരാതി ഗൗരവത്തോടെ എടുത്ത ജില്ലാ ഭരണകൂടം സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വിതരണ യന്ത്രങ്ങളിൽ (ഡിസ്പെൻസിംഗ് മെഷീനുകൾ) എന്തെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.