കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പന്തീരാങ്കാവിൽ വൻ ലഹരിവേട്ട ; 400 കിലോഗ്രാം പുകയില ഉല്‍പന്നങ്ങളുമായി കാസർകോട് സ്വദേശി പിടിയിൽ


 കോഴിക്കോട്: രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിയില്‍ പോലീസ് പിടികൂടിയത് 10 ലക്ഷം രൂപയോളം വിലവരുന്ന 400 കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍.

കാസര്‍കോട് കാളിമുഖ സ്വദേശി അബ്ദുല്‍ സാക്കിറി(28)നെ പോലീസ് അറസ്റ്റ് ചെയ്തു. 15000 പാക്കയ്റ്റിലധികം ഉല്‍പന്നങ്ങളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. 16 ചാക്കുകളിലായി ഹാന്‍സ് പോലുള്ള ഉല്‍പന്നങ്ങള്‍ ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്നു. മൈസൂരില്‍ നിന്നും കോഴിക്കോട് വഴി എറണാകുളത്തേക്ക് ഒരു സ്വിഫ്റ്റ് കാറില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തുന്നു എന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചത്.

 തുടര്‍ന്ന് പന്തിരങ്കാവ് പോലീസും ഡാന്‍ സാഫ് സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പന്തീരാങ്കാവ് ടോള്‍ പ്ലാസക്ക് സമീപം വെച്ച്‌ അബ്ദുല്‍ സാക്കിര്‍ പിടിയിലാകുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ഡാന്‍സാഫ് സംഘവും കോഴിക്കോട് സിറ്റി പോലീസും ശക്തമായ നിരീക്ഷണം നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.