കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

തിരുവനന്തപുരത്തും ഷിഗല്ല സ്ഥിരീകരിച്ചു; 3 കുട്ടികള്‍ക്ക് രോഗബാധ, രോഗം ബാധിച്ച കുട്ടികളുടെ എണ്ണം ഒൻപതായി


തിരുവനന്തപുരം: വയനാടിനും കൊല്ലത്തിനും പുറമെ തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. തോന്നയ്ക്കൽ, ചാക്ക, പുത്തൻത്തോപ്പ് എന്നിവിടങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം, വയനാട്ടിൽ ഒരാൾക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലത്ത് രണ്ട് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. ഇവ‌ർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് ഈ മാസം മാത്രം ആകെ 38 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി രോഗബാധയേറ്റ് മരിക്കുകയും ചെയ്തു. കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച തലക്കുളത്തൂർ സ്വദേശി നിളയാണ് മരിച്ചത്.

ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. ഷിഗെല്ല രോഗം ബാധിച്ചയാൾ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നവർക്കും ഈ രോഗം വരാനുള്ള സാദ്ധ്യതയുണ്ട്. ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകാനിടയുണ്ട്.

⭕ലക്ഷണങ്ങൾ :

□വയറിളക്കം
□ രക്തത്തോട് കൂടിയ മലവിസർജ്ജനം
□ വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ
□ വയറുവേദന
□പനി, വൻകുടൽ വീക്കം
□ മലാശയം പുറത്തേക്ക് തള്ളൽ
□ വിളർച്ച
□ രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ
പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക
□വൃക്കകൾ തകരാറിലാകുക.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.