കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കേരള ബജറ്റ് ; ആരോഗ്യ മേഖലക്കായി 2074 കോടി, സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും

തിരുവനന്തപുരം: ചെലവ് ചുരുക്കൽ ഭാഗമായി സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. സമാന സ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കായി പുതിയ ഭവന പദ്ധതി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ബജറ്റ് അവതരണം തുടങ്ങിയത്. സാമ്പത്തിക സൂചിക കുറച്ച് നാളായി സ്തംഭനാവസ്ഥയിലാണ്. കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്. 5.05 ലക്ഷം കോടിയുടെ കടബാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

*സ്വകാര്യ ബസുകൾക്ക് നികുതിയിളവ്*

ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് നൽകും

*ജില്ലാ കലക്ടർമാർക്ക് കലക്ടർ ഫണ്ട്*

അടിയന്തര സാഹചര്യത്തിൽ 50 ലക്ഷം രൂപ ഉപയോഗിക്കാം
നോൺ ജേണലിസ്റ്റ് പെൻഷൻ തുക വർധിപ്പിക്കും

*സലിം കുമാറിനായി സ്മാരകം*

നടൻ സലിം കുമാറിന്‍റെ പേരിൽ സ്മാരകം നിര്‍മിക്കാൻ 1 കോടി

ഉമ്പായിയുടെ സ്മരണക്കായി മ്യൂസിക് അക്കാദമി
മലബാർ കേന്ദ്രീകരിച്ച് ബിനാലെ സംഘടിപ്പിക്കും

*പൊതുമരാമത്ത് വകുപ്പിന് 5952 കോടി*

ഘട്ടം ഘട്ടമായി റോഡുകൾ ബിഎംസി നിലവാരത്തിൽ ഉയർത്തും
നിലമ്പൂർ ഗവ. കോളജിന് സ്വന്തമായി കെട്ടിടത്തിന് ഒരു കോടി
പൂന്തുറ ഫിഷറിങ് ഹാർബർ
വടകര താലൂക്ക് ഓഫീസിന് കെട്ടിടം
കോട്ടയം സ്കൈ വാക്കിൻ്റെ പ്രവർത്തനം പുനരാരംഭിക്കും
ഗോശ്രീ ബോൾഗാട്ടി സമാന്തര പാലം

*ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിന് 27 കോടി*

ഭിന്നശേഷിക്കാർക്ക് തടസരഹിത യാത്ര ഉറപ്പാക്കും

കാരുണ്യ അടക്കമുള്ള പദ്ധതികളുടെ പ്രവർത്തനം ശക്തമാക്കും
അർഹമായ സ്പെഷ്യൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി
ഇൻസുലിൻ പമ്പ് തദ്ദേശമായി നിർമിക്കാൻ സഹായം
മുൻ യുഡിഎഫ് സർക്കാർ നടപ്പിലാക്കിയ ആരോഗ്യരക്ഷാ പദ്ധതികൾ കാര്യക്ഷമമാക്കും
പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കും

*ഓപ്പറേഷൻ തൂഫാന് 10 കോടി*

എക്സൈസ് ഓഫീസുകളിൽ ലഹരി പരിശോധനയ്ക്ക് സംവിധാനങ്ങൾ
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ അവൾക്കൊപ്പം എന്ന പേരിൽ പ്രത്യേക പദ്ധതികൾ
പട്ടാമ്പി, എടപ്പാൾ എന്നിവിടങ്ങളിൽ പുതിയ പൊലീസ് സ്റ്റേഷൻ

*തേക്കിൻകാട് മൈതാനം നവീകരണത്തിനായി 10 കോടി*

*ശിവഗിരി തീർത്ഥാടനം സെൻ്റർ-5 കോടി*

ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങൾ ലോകോത്തര തീർഥാടന കേന്ദ്രങ്ങളാക്കും

*ക്യാൻസർ കണ്ടെത്താൻ പത്ത് ലാബുകൾ*

ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി
ലാബ് സ്ഥാപിക്കാൻ-20 കോടി
കുടിവെള്ളത്തിന്‍റെ ഗുണം നിലവാരം പരിശോധിക്കാൻ ലാബുകൾ
അപൂർവ രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കും

*40 വയസ് കഴിഞ്ഞവർക്ക് സൗജന്യ മെഡിക്കൽ പരിശോധന*

40 വയസ് കഴിഞ്ഞവർക്ക് സൗജന്യ മെഡിക്കൽ പരിശോധന നടത്താൻ പദ്ധതി

*തിരുവനന്തപുരത്തും ഹരിപ്പാടും മെഡിക്കൽ കോളജ്*

തിരുവന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളജും സ്ഥാപിക്കും

തെരഞ്ഞെടുക്കപ്പെട്ട മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണ പദവി

*കോഴിക്കോട്ട് സൈബർ പാര്‍ക്ക്*

എറണാകുളം -തിരുവനന്തപുരം ഐടി പാർക്കുകൾക്ക് സമാനമായി ഉയർത്തും

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.