കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സ്വര്‍ണവിലയില്‍ വൻ ഇടിവ്; ഒറ്റയടിക്ക് 2,040 രൂപ കുറഞ്ഞു

തിരുവനന്തപുരം: സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. ഒരു ദിവസം കൊണ്ട് പവന് 2,040 രൂപയും ഗ്രാമിന് 255 രൂപയും കുറഞ്ഞതോടെ ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമായി. കേരള ഗോള്‍ഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം, ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 12,845 രൂപയും പവന് 1,02,760 രൂപയുമാണ് വില. ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണ വിലയില്‍ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മാസം റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവിലയില്‍ നിന്ന് വലിയ തിരിച്ചിറക്കമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മെയ് 25-ന് പവന് 1,16,880 രൂപയായിരുന്നു വില. അവിടെ നിന്ന് ഇന്നത്തെ നിരക്കിലേക്ക് എത്തുമ്പോള്‍ പവന് 14,120 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.സ്വർണവിലയ്‌ക്കൊപ്പം വെള്ളിവിലയും താഴ്ന്നിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 ഗ്രാം വെള്ളിക്ക് 2,350 രൂപയുമാണ് വില.


കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണ നിരക്കുകള്‍-


ജൂണ്‍ 15- 1,11,120 രൂപ


ജൂണ്‍ 16- 1,11,000 രൂപ


ജൂണ്‍ 17- 1,10,800 രൂപ


ജൂണ്‍ 18- 1,09,640 രൂപ


ജൂണ്‍ 19- 1,06,960 രൂപ


ജൂണ്‍ 20- 1,07,120 രൂപ


ജൂണ്‍ 21- 1,07,120 രൂപ


ജൂണ്‍ 22- 1,07,440 രൂപ| വൈകുന്നേരം- 1,08,520 രൂപ


ജൂണ്‍ 23- 1,07,000 രൂപ


ജൂണ്‍ 24- 1,05,840 രൂപ


ജൂണ്‍ 25- 1,02,760 രൂപ

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.