കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ജാസിറിൻ്റെ വീട്ടിൽ നിന്നാണ് 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ജാസിറിൻ്റെ പിതാവ്, മാതാവ് എന്നിവരേയും ജാസിറിൻ്റെ സുഹൃത്ത് സലാവുദ്ദീൻ എന്നിവരേയും അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും 21 ലക്ഷത്തോളം രൂപയും 5 ഇലക്ടിക് ത്രാസ്സുകളും, വാക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവ പിടികൂടിയിരുന്നു. ലഹരി പിടികൂടിയതിനെ തുടർന്ന് ജാസിർ ഒളിവിൽ പോയി. ഇന്നലെ ഡാൻസാഫ് ടീം ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ജാസിറിനെ പിടികൂടിയത്.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പലം ഇൻസ്പക്ടർ ശ്രീജിത്ത്, സബ് ഇൻസ്പക്ടർ സത്യജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് അംഗങ്ങളായ പി. സഞ്ജീവ്, രതീഷ് , മുസ്തഫ, സബീഷ്, സുബ്രഹ്മണ്യൻ, അൻവർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Comments
Post a Comment