കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഒരു വര്‍ഷത്തില്‍ വാലറ്റ് ഉപയോഗിച്ച് ഇടപാട് നടത്തിയില്ലെങ്കില്‍100 രൂപ പിഴയിടാക്കും. വാലറ്റില്‍ പിഴയിടാക്കുന്ന സമയത്ത് 100 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ അതില്‍ നിന്ന് നേരിട്ട് പണം പിഴയിനത്തിലേക്ക് വരവുവെക്കും. അത്രയും തുക വാലറ്റിലില്ലെങ്കില്‍ ഉള്ള തുക പിഴയായി ഈടാക്കുമെന്നും ഫോണ്‍പേ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു ഇടപാടും വാലറ്റിലൂടെ നടത്തിയിട്ടില്ലെങ്കില്‍ മാത്രമാണ് നിലവില്‍ പിഴയിടാക്കുക. യുപിഐ പോലുള്ള ഇടപാടുകള്‍ നടത്തിയാലും റീചാര്‍ജ് ചെയ്താലും പിഴയില്‍ നിന്നും രക്ഷാപ്പെടാനാവില്ല. ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റും ഇന്‍ഷൂറന്‍സ് പേയ്‌മെന്റുമെല്ലാം പിഴയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കില്ലെന്നും ഫോണ്‍പേ വ്യക്തമാക്കിയിട്ടുണ്ട്.
വാലറ്റ് ഇടപാട് നടത്തിയിട്ടില്ലെങ്കില്‍ പണമിടാക്കുന്നതിന് 15 ദിവസം മുമ്പ് ഫോണ്‍പേ മുന്നറിയിപ്പ് നല്‍കും. 15 ദിവസത്തിനുള്ളില്‍ വാലറ്റ് വഴി ഇടപാട് നടത്തിയാല്‍ പിഴയില്‍ നിന്നും രക്ഷപ്പെടാമെന്നും ഫോണ്‍പേ അറിയിച്ചു. ആപിന്റെ മെയിന്റിനന്‍സ് ഉള്‍പ്പടെയുള്ള ചെലവുകള്‍ക്കായി പിഴ തുക വിനിയോഗിക്കുമെന്നും ഫോണ്‍പേ അറിയിച്ചിട്ടുണ്ട്.
Comments
Post a Comment