സംസ്ഥാനത്ത് വേനല്‍ മഴ തുടരും; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Image
  തിരുവനന്തപുരം :  സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.  ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജാഗ്ര...

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തര്‍ക്കങ്ങളില്‍ ഇടപെടാനില്ലെന്ന് ലീഗ്


  കോഴിക്കോട് : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി തർക്കങ്ങളില്‍ ഇടപെടാനില്ലെന്ന് മുസ്‍ലിം ലീഗ്. മുഖ്യമന്ത്രി ആരെന്നത് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ. ഹൈക്കമാൻഡ് നേതാക്കളുടെ കൂടിക്കാഴ്ചയില്‍ അഭിപ്രായം പറയുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ മുസ്‍ലിം ലീഗിനെതിരെ മാത്യു കുഴല്‍നാടൻ രംഗത്തെത്തിയിരുന്നു. ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടാറില്ല. അങ്ങനെയാകണം തിരിച്ചും. പരസ്പര ധാരണയോടുകൂടി വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം പറഞ്ഞു.


Comments