കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ യുവാവ് മരണപ്പെട്ടു


 കൊട്ടപ്പുറം : മംഗല്യത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ യുവാവ് രോഗബാധയെത്തുടർന്ന് മരണത്തിന് കീഴടങ്ങിയത് നാടിനെ നടുക്കി. പുളിക്കല്‍ കൊട്ടപ്പുറം നവരികുത്ത് സ്വദേശി തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണ് മരിച്ചത്.

ഇന്ന് (ശനി) വിവാഹം നടക്കേണ്ടിയിരിക്കെയാണ് ഈ അപ്രതീക്ഷിത വിയോഗം. ​കഴിഞ്ഞ കുറച്ചുദിവസങ്ങളായി ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു ഇർഫാൻ. രോഗാവസ്ഥ ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

വിവാഹത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും വീട്ടിൽ പൂർത്തിയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷങ്ങൾക്കായി തയ്യാറെടുക്കവെയാണ് നാടിനെ ദുഃഖത്തിലാഴ്ത്തി ഈ മരണവാർത്ത എത്തിയത് . മയ്യിത്ത് നിസ്കാരം കൊട്ടപ്പുറം ജുമാ മസ്ജിദിൽ നടന്നു. തുടർന്ന് ഖബർസ്ഥാനിൽ ഖബറടക്കി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.