കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പിന്തുണ നല്‍കിയതില്‍ നന്ദി അറിയിക്കാൻ സിപിഎം, സിപിഐ ഓഫീസുകളില്‍ വിജയ് എത്തി. നിരവധി പാർട്ടി പ്രവർത്തകരും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സഖ്യമില്ലെന്നും പുറത്ത് നിന്നും പിന്തുണയാണ് നല്‍കുന്നതെന്നും മന്ത്രിസഭയില്‍ ചേരില്ലെന്നും ഇടതു പാർട്ടികള്‍ അറിയിച്ചു.
കോണ്‍ഗ്രസ് ഇടപെടലിലാണ് മുസ്‌ലിം ലീഗ് ടിവികെയെ പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേർന്നാണ് ലീഗും ചേരുമെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിയുടെ തമിഴക വെട്രി കഴകം മികച്ച മുന്നേറ്റമാണ് നടത്തിയത്. 234 സീറ്റുകളില്‍ 108 എണ്ണം സ്വന്തമാക്കി.
എന്നാല്‍, കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകള്‍ കൂടി ടിവികെയ്ക്ക് ആവശ്യമായി വന്നു. വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയില്‍, 113 എംഎല്‍എമാരെ മാത്രം വച്ച് നിങ്ങള്‍ എങ്ങനെ സർക്കാർ രൂപീകരിക്കുമെന്നും ഏതൊക്കെ പാർട്ടികള്‍ നിങ്ങളെ പിന്തുണയ്ക്കുമെന്നും ഗവർണർ ചോദിച്ചിരുന്നു. അന്ന് വിജയ് നല്‍കിയ മറുപടിയില്‍ ഗവർണർ തൃപ്തനായിരുന്നില്ല. തുടർന്ന് വിജയ് മറ്റ് പാർട്ടികളുടെ പിന്തുണ തേടുകയായിരുന്നു
അതിനിടെ, തമിഴ്നാട്ടില്‍ സഖ്യസർക്കാരുണ്ടാക്കണമെങ്കില്‍ ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് അണ്ണാ ഡിഎംകെയോട് ഡിഎംകെ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ മാത്രമേ സഖ്യചർച്ചകള്‍ക്ക് സാധ്യതയുള്ളൂവെന്ന് ഡിഎംകെ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു.
Comments
Post a Comment