കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ജനവിധി കാത്ത് കേരളം; കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നാളെ വോട്ടെണ്ണല്‍


 കേരളം |ആഴ്ചകള്‍ നീണ്ട രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും വാശിയേറിയ പ്രചാരണങ്ങള്‍ക്കും ഒടുവില്‍ കേരളത്തിൻ്റെ രാഷ്ട്രീയഭാവി നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ 8 മണിയോടെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

രാവിലെ 8 മണിയോടെ സ്ട്രോങ് റൂം തുറക്കുന്നതോടെ വോട്ടെണ്ണല്‍ പ്രക്രിയയ്ക്ക് തുടക്കമാകും. ആദ്യഫല സൂചനകള്‍ എട്ടരയോടെ വന്നുതുടങ്ങും. മുന്നണികള്‍ നെഞ്ചിടിപ്പോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. കൂട്ടലും കിഴിക്കലുമായി പാര്‍ട്ടി ക്യാമ്പുകള്‍ അവസാന നിമിഷവും സജീവമാണ്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തെ കൂടാതെ 4 സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ നാളെയാണ് നടക്കുക. അസം, പോണ്ടിച്ചേരി, തമിഴ്നാട്,ബംഗാള്‍ എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് നാളെ പുറത്തുവരുക.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.