അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

വൈദ്യുതി ലൈനിൽ കുടുങ്ങിയ സഹോദരങ്ങളെ രക്ഷിച്ച് ആറാം ക്ലാസുകാരി; ധീരതയ്ക്ക് കൈയടി


 പളളിക്കല്‍: അപ്രതീക്ഷിതമായെത്തിയ അപകടത്തിൽ പതറാതെ മനസ്സാന്നിധ്യത്തോടെ പ്രവർത്തിച്ച് മൂന്ന് കുരുന്നുകളെ മരണവക്കിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഫാത്തിമ റിയ എന്ന കൊച്ചു മിടുക്കി.  പള്ളിക്കൽ ബസാർ ഓട്ടുപാറ മുളിയോളി അബ്ദുൽ സമീർ - മുർഷിദ ദമ്പതികളുടെ മകളും പള്ളിക്കൽ എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ഈ കൊച്ചു ധീര.

തറവാട് വീടിന്റെ ഷീറ്റ് ഇട്ട ടെറസ് വൃത്തിയാക്കാൻ കയറിയതായിരുന്നു ഫാത്തിമ റിയയും സഹോദരങ്ങളായ മുഹമ്മദ് റയ്യാനും, ഫാത്തിമ റിഫയും, ബന്ധുവായ ഹിസാ മെഹറിനും. ഇതിനിടെ വീടിന് മുകളിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ വൈദ്യുത ലൈനിൽ ഫാത്തിമ റിഫ അബദ്ധത്തിൽ തൊടുകയും ഷോക്കേൽക്കുകയും ചെയ്തു. റിഫയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിയ ഉൾപ്പെടെയുള്ള മറ്റ് മൂന്ന് പേർക്കും വൈദ്യുതാഘാതമേറ്റു.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ മനസ്സാന്നിധ്യം വീണ്ടെടുത്ത റിയ ഉടൻ തന്നെ കൈ പിൻവലിച്ചു. തുടർന്ന് തറ വൃത്തിയാക്കാൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ചൂല് ഉപയോഗിച്ച് അനിയൻ റയ്യാനെ തട്ടിമാറ്റുകയും പിന്നീട് ഉണങ്ങിയ വടി ഉപയോഗിച്ച് റിഫയെ വൈദ്യുത കമ്പിയിൽ നിന്ന് വേർപെടുത്തുകയും ചെയ്തു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ബോധരഹിതയായ റിഫയെ ആശുപത്രിയിൽ എത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന റിയയുടെ ഈ ധീരമായ ഇടപെടൽ ഇന്ന് നാടിന് തന്നെ വലിയൊരു മാതൃകയായി.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.