കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
വെള്ളിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ ബന്ധുവീട്ടില്‍നിന്ന് രജിൻലാലിനൊപ്പം വീട്ടിലേക്ക് പോകുന്നവഴി കയ്യില്‍ കരുതിയിരുന്ന പെട്രോളില്‍ സോന തീയിട്ടതാകാമെന്ന നിഗമത്തിലാണ് പൊലീസ്. കാർ കത്തിയത് ഷോർട് സർട്ട്ക്യൂട്ട് മൂലമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെട്രോള്‍ വാങ്ങിയ വിവരം വ്യക്‌തമായത്. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന രജിൻലാലിന്റെ മൊഴിയിലും കാറിനുള്ളില്‍ പെട്രോളിൻ്റെ ഗന്ധം ഉണ്ടായിരുന്നെന്ന് പറയുന്നുണ്ട്.
പെട്രോളുമായി സോന പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സോനയുടെ മരണത്തില്‍ രജിൻ്റെ കുടുംബത്തിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയമാണ് ബന്ധുക്കള്‍ ഉയര്‍ത്തിയത്. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
Comments
Post a Comment