ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

പശ്ചിമ ബംഗാളില്‍ മദ്രസകളില്‍ വന്ദേമാതരം നിര്‍ബന്ധമാക്കി സുവേന്ദു സര്‍ക്കാര്‍


 പശ്ചിമ ബംഗാളില്‍ മദ്രസകളില്‍ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ. സ്കൂള്‍ അസംബ്ലികളില്‍ വന്ദേമാതരം നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

പശ്ചിമ ബംഗാളില്‍ ബിജെപി സർകാർ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് സ്കൂളുകളില്‍ ഉള്‍പ്പെടെ വന്ദേമാതരം നിർബന്ധമാക്കിയത്. മദ്രസകളിലും വന്ദേ മാതരം നിർബന്ധമാക്കി ഉത്തരവിറക്കി.

എല്ലാ അംഗീകൃത മദ്രസകള്‍ക്കും ബാധകമാകുന്ന ഉത്തരവാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ന്യൂനപക്ഷ – മദ്രസാ വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള മദ്രസകളില്‍ അസംബ്ലികളില്‍ വന്ദേമാതരം പൂർണ്ണരൂപത്തില്‍ ആലപിക്കണം എന്ന് ഡയറക്‌ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശം എല്ലാ അംഗീകൃത മദ്രസകള്‍ക്കും ബാധകമാണ് എന്ന് സർക്കാർ വ്യക്തമാക്കുന്നു.

എയ്ഡഡ് അണ്‍ എയ്ഡഡ് മദ്രസകളില്‍ ക്ലാസ് ആരംഭിക്കും മുമ്പ് വന്ദേ മാതരം നിർബന്ധമായും ആലപിക്കണം എന്ന് ഡയറക്‌ട്രേറ്റ് ഓഫ് മദ്രസാസ് ഇറക്കിയ നിർദ്ദേശത്തിലുണ്ട്.. ബംഗാളില്‍ മദ്രസകളില്‍ ഉള്‍പ്പെടെ വന്ദേ മാതരം നിർബന്ധമാക്കുമ്പോള്‍ മറുവശത്ത് നാഗാലാൻഡ് ഭരിക്കുന്ന നട സഖ്യകക്ഷി നാഗ പീപ്പിള്‍സ് ഫ്രണ്ട് വന്ദേ മാതരം സംസ്ഥാനത്ത് നിർബന്ധമാക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ഇക്കാര്യത്തില്‍ ബിജെപി ഇപ്പോഴും മൗനം തുടരുകയാണ്. നാഗാലൻഡിലെ ക്രിസ്ത്യൻ ഭൂരിപക്ഷ വിശ്വാസത്തിനും സംസ്കാരത്തിനും ഭീഷണിയാണ്” വന്ദേമാതരം എന്നാണ് വിമർശനം. വന്ദേമാതരം ആലാപനം നിർബന്ധമാക്കുന്നത് നാഗ സംസ്കാരത്തിനും വിശ്വാസത്തിനും നേരിട്ടുള്ള ഭീഷണിയായിരിക്കുമെന്ന് ആണ് എൻപിഎഫ് നിലപാട്

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.