കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

നെയ്യാറ്റിൻകരയില്‍ അമ്മയേയും മക്കളെയും ഷോക്കേല്‍പ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമം


തിരുവനന്തപുരം:  നെയ്യാറ്റിൻകര മഞ്ചവിളാകത്ത് വൈദ്യുത മീറ്ററില്‍നിന്നു വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ച്‌ കൊലപ്പെടുത്താൻ ശ്രമം.

രമ്യയെന്ന സ്ത്രീയുടെ വീട്ടിലാണ് സംഭവം. വൈദ്യുത മീറ്ററില് നിന്ന് വീടിന്റെ മുന്ഭാഗത്തെ വാതിലിന്റെ പിടിയിലേക്ക് വയര് ഘടിപ്പിച്ച്‌ ഷോക്കേല്പ്പിക്കാനുള്ള ശ്രമമാണ് നടന്നത്. അമ്മയും രണ്ടു മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

രാവിലെ വാതില്‍ തുറന്ന രമ്യയുടെ മൂത്ത മകൻ അലൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വാതില് പിടിയില്‍ പിടിച്ച അലന് വൈദ്യുതാഘാതമേറ്റ് തെറിച്ചു വീഴുകയായിരുന്നു. തുടര്ന്നു നടത്തിയ പരിശോധനയിലാണ് വൈദ്യുത മീറ്ററില്നിന്ന് വയര് വാതിലിന്റെ പിടിയില് ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന് തന്നെ വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

ഷോക്കേറ്റു വീണ പതിമൂന്നുകാരനായ അലനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ആരാണ് ചെയ്തതെന്ന് മനസിലായില്ല. ഇന്നലെ രാത്രി 12 വരെ തയ്യല്‍ ജോലി ചെയ്തിരുന്നുവെന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും രമ്യ പറഞ്ഞു. ഭർത്താവുമായി നാല് വർഷമായി അകന്നു കഴിയുകയാണ് രമ്യ. മാരായമുട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.