ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

കൊണ്ടോട്ടിയെ നടുക്കി ബഹുനില കെട്ടിടത്തില്‍ അർദ്ധരാത്രിയിൽ അഗ്നിബാധ; ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി


 കൊണ്ടോട്ടി :  കൊണ്ടോട്ടിയിൽ അരീക്കോട് റോഡിൽ പ്രവർത്തിക്കുന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് ഉയർന്ന ശക്തമായ തീയും കനത്ത പുകയും നിമിഷങ്ങൾക്കകം മുകളിലെ നിലകളിലേക്ക് പടരുകയായിരുന്നു.

അപകട സമയത്ത് കെട്ടിടത്തിന് മുകളിലത്തെ നിലകളിൽ കുടുങ്ങിക്കിടന്ന ആളുകളെ അഗ്നിരക്ഷാസേന സമയബന്ധിതമായി സുരക്ഷിതമായി പുറത്തെത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തിൽ ഒരാൾക്ക് പൊള്ളലേൽക്കുകയും രണ്ടുപേർ പുക ശ്വസിച്ച് അവശരാകുകയും ചെയ്തു. എടപ്പാൾ സ്വദേശിയായ റഷീദിനാണ് പൊള്ളലേറ്റത്. ഇയാളെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പുക ശ്വസിച്ച് അവശരായ മറ്റ് രണ്ടുപേരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ.

തീപിടിത്തം സംബന്ധിച്ച വിവരം ലഭിച്ച ഉടൻ തന്നെ മലപ്പുറത്ത് നിന്നും ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി അതിവേഗത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. തൊട്ടുപിന്നാലെ കരിപ്പൂർ എയർപോർട്ടിൽ നിന്നുള്ള പ്രത്യേക ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി.

തുടക്കത്തിൽ കെട്ടിടത്തിനുള്ളിൽ കനത്ത പുക ഉയർന്നത് രക്ഷാപ്രവർത്തകർക്ക് ഉള്ളിലേക്ക് കടക്കുന്നതിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ രക്ഷാപ്രവർത്തകർ സാഹസികമായി ഉള്ളിൽ പ്രവേശിച്ചാണ് മുകളിൽ കുടുങ്ങിക്കിടന്ന മുഴുവൻ ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.