കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

നീറ്റ്‌ ചോദ്യച്ചോര്‍ച്ച: മുഖ്യസൂത്രധാരന്‍ അറസ്‌റ്റില്‍


 ന്യൂഡല്‍ഹി: നീറ്റ്‌ യു.ജി.-2026 ചോദ്യക്കടലാസ്‌ ചോര്‍ച്ചയുടെ പ്രധാന സൂത്രധാരനെന്നു കരുതുന്നയാള്‍ സി.ബി.ഐയുടെ പിടിയില്‍.മഹാരാഷ്‌ട്രയില്‍നിന്നുള്ള കെമിസ്‌ട്രി ലക്‌ചറര്‍ പി.വി. കുല്‍ക്കര്‍ണിയാണ്‌ വലയിലായത്‌. നാഷണല്‍ ടെസ്‌റ്റിങ്‌ ഏജന്‍സി (എന്‍.ടി.എ)ക്കായി ചോദ്യം തയാറാക്കുന്ന സംഘത്തിലെ അംഗമാണ്‌ ലാത്തൂര്‍ ദയാനന്ദ സയന്‍സ്‌ കോളജിലെ ലക്‌ചററായ കുല്‍ക്കര്‍ണിയെന്നാണു സ്‌ഥിരീകരിക്കാത്ത വിവരം.

 മഹാരാഷ്‌ട്രയിലെ ലാത്തൂര്‍ സ്വദേശിയായ ഇയാളെ പുനെയില്‍നിന്നാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം എട്ടായി. കഴിഞ്ഞ 14 ന്‌ അറസ്‌റ്റിലായ മനീഷ വാഗ്‌മെയറുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച കുല്‍ക്കര്‍ണിയാണ്‌ ചോദ്യച്ചോര്‍ച്ചയിലെ പ്രധാനകണ്ണിയെന്നു സി.ബി.ഐ. പറയുന്നു. ചോദ്യക്കടലാസ്‌ ഇയാള്‍ നേരില്‍ക്കണ്ടതായാണു സംശയം. ഏപ്രില്‍ അവസാനവാരം വാഗ്‌മെയറിന്റെ സഹായത്തോടെ കൂല്‍ക്കര്‍ണി വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു. ശേഷം പുനെയിലെ സ്വന്തം വസതിയില്‍ പ്രത്യേക പരിശീലന ക്ലാസുകള്‍ ക്രമീകരിച്ചു. 

ചോദ്യങ്ങളും ഓപ്‌ഷനുകളും ശരിയുത്തരങ്ങളും ഈ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക്‌ കുല്‍ക്കര്‍ണി കൈമാറി. മേയ്‌ മൂന്നിനു നടന്ന നീറ്റ്‌ പരീക്ഷയില്‍ ഇതേചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും കുല്‍ക്കര്‍ണിയുടെ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്‌തു. സ്‌പെഷല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങളാണ്‌ കുട്ടികളില്‍നിന്ന്‌ ഈടാക്കിയത്‌. ഇതിന്‌ ഇടനിലക്കാരായവരെ ഉള്‍പ്പെടെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നു കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.