കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിന്തുണയുമായി സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അദ്ധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി.
ടിവികെയ്ക്ക് സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അറിയിച്ചു. 118 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കില്‍ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നല്‍കൂവെന്ന് ഗവർണർ അറിയിച്ചു. നിലവില്‍ 113 എംഎല്‍എമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത് എന്നാണ് റിപ്പോർട്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവന്ന അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് 118 എന്ന ഭൂരിപക്ഷത്തിലെത്താൻ കുറഞ്ഞത് 10 സീറ്റുകളെങ്കിലും വേണമായിരുന്നു. കോണ്‍ഗ്രസ് അഞ്ച് എംഎല്‍മാരുടെ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ 112 പേരുടെ പിന്തുണ മാത്രമേ ടിവികെയ്ക്ക് നിലവിലുള്ളൂ. വിജയ് ജയിച്ച രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ഒന്ന് ഒഴിഞ്ഞാല്‍ ആറ് എംഎല്‍എമാരുടെ പിന്തുണ ആവശ്യമായി വരും. കോണ്‍ഗ്രസിന് പുറമെ സ്വതന്ത്രർ ഉള്‍പ്പെടെ ആരൊക്കെ ടിവികെയുടെ ഭാഗമാകുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Comments
Post a Comment