കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഡിജിറ്റൽ സർവേയ്ക്ക് പോയ ഏഴം​ഗ റവന്യു വനം വകുപ്പ് സംഘത്തെ കാണാതായി


കോഴിക്കോട്: പൂഴിത്തോട് ഡിജിറ്റൽ സർവെയ്ക്ക് പോയ ഉദ്യോഗസ്ഥ സംഘത്തെ കാണാതായി. ഏഴംഗ റവന്യു, വനം വകുപ്പ് സംഘത്തെയാണ് കാണാതായത്. ബുധനാഴ്ചയാണ് വനമേഖലയോട് ചേർന്ന കരിങ്കണ്ണി ഭാഗത്തേക്ക് സർവെയ്ക്ക് പോയത്. വനം വകുപ്പ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡി എഫ് ഒ പറഞ്ഞു.

ഡിജിറ്റൽ സർവേയ്ക്കായി നാല് സർവേ ഉദ്യോ​ഗസഥരും മൂന്ന് വനം വകുപ്പ് വാച്ചർമാരും ഇന്നെലെ വൈകീട്ടാണ് കരിങ്കണ്ണി ഭാ​ഗത്തേക്ക് പോയത്. എന്നാൽ നേരം ഏറെ വൈകിയിട്ടും ബേസ് ക്യാമ്പിലേക്ക് എത്താത്തതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അരുൺ ,ഭരത്, പ്രശാന്ത്, അഖിൽ, രവി, ബാലൻ, ഷാരോൺ എന്നിവരടങ്ങുന്ന സംഘത്തെയാണ് കാണാതായിരിക്കുന്നത്.

വൈകുന്നേരം ഡി എഫ് ഒ യുമായി സംസാരിച്ച ഇവർ വഴി മനസിലാകുന്നില്ലെന്നും സുരക്ഷിതമായി ഒടിരടത്ത് ഇരിക്കുകയാണെന്നും അറിയിച്ചിരുന്നതായും വിവരമുണ്ട്. കരിങ്കണ്ണി ചൂതപ്പാറയിലെ ബേസ് ക്യാമ്പിലാണ് സംഘം എത്തേണ്ടിയിരുന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തിരച്ചിൽ ആരംഭിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.