ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിന്‍ സര്‍വീസില്‍ മാറ്റം
പാലക്കാട് : മധുരൈ റെയില്‍വേ ഡിവിഷനുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം.
ഷൊര്‍ണൂര്‍ ജങ്ഷന്‍ - നിലമ്പൂര്‍ റോഡ് മെമു (66325) 10, 17, 24, 31 ദിവസങ്ങളിലെ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. 09, 16, 23, 30 ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം നോര്‍ത്ത് - നിലമ്പൂര്‍ റോഡ് രാജ്യറാണി എക്‌സ്പ്രസ് (16349) ഷൊര്‍ണൂര്‍ ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും.
7, 11, 14 ദിവസങ്ങളില്‍ പാലക്കാട് ജങ്ഷന്‍ -- തിരുച്ചെന്തൂര്‍ എക്‌സ്പ്രസ് (16731), 8, 13 ദിവസങ്ങളില്‍ തിരുച്ചെന്തൂര്‍ -- പാലക്കാട് ജങ്ഷന്‍ എക്‌സ്പ്രസ് (16732) ട്രെയിനുകള്‍ മധുര, മാനാമധുര, വിരുദുനഗര്‍ വഴിതിരിച്ചുവിടും.

Comments
Post a Comment