അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

അന്ത്യാഭിലാഷം നിറവേറ്റി കുടുംബം...., ബൈക്കപകടത്തില്‍ മരിച്ച പ്രതിശ്രുത വരന്റെ ശവകുടീരത്തിന് അരികെ പ്രഫുലക്കും അന്ത്യനിദ്ര


 കാസര്‍ഗോഡ് : ബൈക്കപകടത്തില്‍ മരിച്ച പ്രതിശ്രുത വരന് അരികില്‍ സംസ്‌കരിക്കണമെന്ന യുവതിയുടെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം.

പ്രതിശ്രുത വരൻ മരിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ പ്രഫുല്ലയുടെ മൃതദേഹം തമിഴ്നാട് തിരുനെല്‍വേലി വള്ളിയൂർ ഗ്രാമത്തിലാണ് സംസ്‌കരിച്ചത്. വള്ളിയൂർ സ്വദേശി മണിയുമായുള്ള പ്രഫുല്ലയുടെ വിവാഹം മഴക്കാലത്തിന് ശേഷം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.

കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയില്‍ ബി.ജയാനന്ദൻ- ദേവി ദമ്പതികളുടെ മകളാണ് 26 കാരിയായ പ്രഫുല്ല. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയാണ് മണി (30). ജനുവരിയില്‍ വാഹനാപകടത്തില്‍പ്പെട്ടാണ് മണി മരിച്ചത്.

പാലക്കാട് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കുന്നതിനിടെയാണ് പ്രഫുല്ലയും ഫൈനാൻസ് കമ്പനിയിലെ ജീവനക്കാരനുമായ മണിയും (30) പ്രണയത്തിലായത്. ഇരുവീട്ടികാരും സമ്മതിച്ചതോടെ ഒമ്പതു മാസം മുമ്പ് വിവാഹ നിശ്ചയം നടന്നു. മണിയുടെ ജോലി സ്ഥിരമായതോടെ ഈ വർഷം മഴക്കാലത്തിനു മുമ്പ് വിവാഹം നടത്താനായിരുന്നു തീരുമാനം. അതിനിടെയാണ് മണി സഞ്ചരിച്ച ബൈക്കിനു പിറകില്‍ കാറിടിച്ചത്.

വീട്ടുകാർ വിവാഹ ചടങ്ങില്‍ പങ്കെടുക്കാൻ പോയ സമയത്താണ് പ്രഫുല ജീവനൊടുക്കിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യാകുറിപ്പില്‍ മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നാണ് കുറിച്ചിരുന്നത്.

Comments