കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഹൈക്കമാൻഡിന്റേത് ജനവിധി മാനിച്ചുള്ള തീരുമാനമെന്ന് സാദിഖലി ശിഹാബ് തങ്ങൾ


 മലപ്പുറം: അടുത്ത അഞ്ചുവർഷക്കാലം ടീം യുഡിഎഫിന്റെ ഭരണമായിരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച കോൺ​ഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. കോൺഗ്രസ് ഹൈക്കമാൻഡിന്റേത് ജനവിധി മാനിച്ചുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശന് നല്ല ഭരണം കാഴ്ചവെക്കാൻ സാധിക്കും. അടുത്ത അഞ്ചുവർഷക്കാലം ടീം യുഡിഎഫിന്റെ ഭരണമായിരിക്കും. പാർട്ടിയുടെ മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്നും ലീ​ഗ് സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ലീഗിന് കിട്ടിയ അംഗീകാരമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടും സാദിഖലി തങ്ങൾ പ്രതികരിച്ചു. കേരള ജനതയുടെ ജനവിധി മാനിച്ചുകൊണ്ടുള്ള തീരുമാനമാണ് കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചത് എന്നായിരുന്നു മറുപടി.


‘വലിയ സന്തോഷം. വി.ഡി. സതീശന് അഭിനന്ദനങ്ങൾ. ഹൈക്കമാൻഡ് തീരുമാനമാണ് പ്രധാനമെന്ന് നേരത്തേ തന്നെ പറഞ്ഞിരുന്നതാണ്. ഹൈക്കമാൻഡ് തീരുമാനം കേരള ജനതയ്‌ക്കൊപ്പം മുസ്ലിം ലീഗും പരിപൂർണ്ണമായി അംഗീകരിക്കുന്നു. നല്ല ഭരണം നടത്താൻ സതീശന് സാധിക്കും. ടീം യുഡിഎഫ് എന്നാണ് തിരഞ്ഞെടുപ്പിന്റെ എല്ലാ സമയത്തും സതീശൻ പറഞ്ഞത്. ടീം യുഡിഎഫിന്റെ ഭരണമായിരിക്കും അടുത്ത അഞ്ചുവർഷക്കാലം’, സാദിഖലി തങ്ങൾ പറഞ്ഞു.


‘എഐസിസിയാണ് അന്തിമതീരുമാനം എടുത്തത്. ഹൈക്കമാൻഡ് ജനാധിപത്യപരമായ എല്ലാകാര്യങ്ങളും പരിശോധിച്ചു. എല്ലാ ജനാധിപത്യപ്രക്രിയകളും ചർച്ച ചെയ്തു. ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലേറെ തവണ ഞങ്ങളോട് ചോദിച്ചു. ഇന്നും ഖാർഗെ ജി ഞങ്ങളെ വിളിച്ചു. അഭിപ്രായങ്ങൾ പറഞ്ഞു. ജനാധിപത്യപ്രക്രിയ പൂർത്തീകരിക്കാൻ അല്പം സമയമെടുത്തു. മറ്റ് ബുദ്ധിമുട്ടൊന്നുമില്ല’, അദ്ദേഹം പറഞ്ഞു


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.