കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആറു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; സൗദി പ്രോ ലീഗ് കിരീടം ചൂടി അല്‍ നസര്‍


 റിയാദ് : ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയല്‍ മാഡ്രിഡിനൊപ്പവും മാഞ്ചസ്റ്റർ സിറ്റിക്കൊപ്പവും കിരീടങ്ങള്‍ വാരിക്കൂട്ടിയ ഇതിഹാസ താരം കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്.

സൗദി പ്രോ ലീഗ് കിരീടം അല്‍ നസറിന് നേടിക്കൊടുക്കാൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സാധിക്കുമോയെന്ന ആരാധകരുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമമായിരിക്കുകയാണ്.

നിർണ്ണായക മത്സരത്തില്‍ ഡമാക്കിനെ 4-1ന് തകർത്തെറിഞ്ഞാണ് അല്‍ നസർ കിരീടത്തിലേക്കെത്തിയത്. ഏഴ് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് അല്‍ നസർ സൗദി പ്രോ ലീഗ് കിരീടം നേടിയെടുത്തത്. ഇത് 11ാം തവണയാണ് അല്‍ നസർ സൗദി പ്രോ ലീഗ് കിരീടം നേടുന്നത്. വലിയ വിമർശനങ്ങളും പരിഹാസങ്ങള്‍ക്കുമൊടുവിലും തന്റെ ടീമിനെ കിരീടത്തിലേക്കെത്തിച്ച്‌ തലയുയർത്തി നില്‍ക്കാൻ റൊണാള്‍ഡോക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

41കാരനായ താരം മികച്ച പ്രകടനം നടത്തി ടീമിനെ വിജയത്തിലേക്കെത്തിച്ചു എന്നതാണ് എടുത്തു പറയേണ്ടത്. നിരവധി റെക്കോഡുകളാണ് ഈ സീസണില്‍ റൊണാള്‍ഡോ നേടിയെടുത്തത്. സീസണിലെ ഏറ്റവും മികച്ച താരമായി മാറിയ റൊണാള്‍ഡോ നിർണ്ണായക മത്സരത്തില്‍ ഇരട്ട ഗോളുകളോടെയാണ് കസറിയത്. നിർണ്ണായക മത്സരത്തില്‍ കളിയിലെ താരമാകാനും റൊണാള്‍ഡോക്ക് സാധിച്ചു.

സൗദി ലീഗിലേക്ക് റൊണാള്‍ഡോ വന്നപ്പോള്‍ മുതല്‍ കിരീടത്തിനായുള്ള വലിയ സമ്മർദ്ദമുണ്ടായിരുന്നു. അഞ്ച് തവണ ബാലൻദ്യോർ നേടിയ റൊണാള്‍ഡോ 2023ലാണ് അല്‍ നസറിലേക്കെത്തിയത്. പിന്നീട് കിരീടത്തിനായുള്ള കാത്തിരിപ്പായിരുന്നു. ഒടുവില്‍ കപ്പ് നേടിയെടുക്കാൻ റൊണാള്‍ഡോക്ക് സാധിച്ചിരിക്കുകയാണ്. ഈ സീസണില്‍ 30 മത്സരത്തില്‍ നിന്ന് 28 ഗോളാണ് റൊണാള്‍ഡോക്ക് നേടാനായത്.

റൊണാള്‍ഡോ വന്നതിന് ശേഷമാണ് സൗദി ലീഗിലേക്ക് സൂപ്പർ താരങ്ങള്‍ കടന്ന് വരാൻ തുടങ്ങിയത്. സൗദി ലീഗിന്റെ മുഖച്ഛായ മാറ്റാൻ റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. സൗദി ക്ലബ്ബിനൊപ്പം 148 മത്സരങ്ങള്‍ കളിച്ച റൊണാള്‍ഡോ 127 ഗോളുകളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോയുടെ കരിയറിലെ എട്ടാം ലീഗ് കിരീടമാണിത്. 34 കിരീടങ്ങളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. 2023-24 സീസണില്‍ 35 ഗോള്‍ നേടി സൗദി ലീഗിന്റെ ഒരു സീസണില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരമായി റൊണാള്‍ഡോ നേരത്തെ തന്നെ മാറിയിരുന്നു.

34 മത്സരത്തില്‍ നിന്ന് 28 ജയവും രണ്ട് സമനിലയും നാല് തോല്‍വിയും ഉള്‍പ്പെടെ 86 പോയിന്റോടെയാണ് അല്‍ നസർ സൗദി പ്രോ ലീഗ് കിരീടം നേടിയെടുത്തത്. അല്‍ ഹിലാല്‍ 34 മത്സരത്തില്‍ നിന്ന് 25 ജയവും ഒമ്പത് സമനിലയുമടക്കം 84 പോയിന്റുമായി തൊട്ട് പിന്നാലെ ഉണ്ടായിരുന്നെങ്കിലും കിരീടത്തിലേക്കെത്താൻ സാധിക്കാതെ പോയി. എന്തായാലും അല്‍ നസറിന്റെ ജയത്തോടെ റൊണാള്‍ഡോയെ വാഴ്ത്തുകയാണ് ആരാധകർ.
CSK vs GT IPL 2026: സഞ്ജു സാക്ഷി, തല്ലിത്തകർത്ത് ശുഭ്മാൻ ഗില്‍; കോഹ്ലിയെ പിന്നിലാക്കി വമ്പൻ നേട്ടം, ഇന്ത്യ ടി20യിലേക്ക് തിരിച്ചു വിളിക്കുമോ?
ഫിഫ ലോകകപ്പില്‍ ഇത്തവണ പോർച്ചുഗലിനൊപ്പം റൊണാള്‍ഡോയുണ്ട്. തന്റെ അവസാന ലോകകപ്പിനിറങ്ങുന്ന റൊണാള്‍ഡോക്ക് കപ്പ് നേടി പടിയിറങ്ങാൻ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും റൊണാള്‍ഡോ മികച്ച ഫോമിലാണുള്ളത്. ഈ മികവ് ലോകകപ്പിലും ആവർത്തിക്കാൻ സിആർ7ന് സാധിക്കുമോയെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.