കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ബൈക്ക് ബസിനടിയിലേക്ക് മറിഞ്ഞു; യുവാവ് മരിച്ചു


കൊണ്ടോട്ടി : ദേശീയപാതയിലെ വള്ളുവമ്പ്രം മുസ്‌ലിയാർപീടികയിൽ ബൈക്ക് ദീർഘദൂര ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ യുവാവ് മരണപ്പെട്ടു. കൊണ്ടോട്ടി മേലങ്ങാടിയിലെ പാലക്കൽ മുഹമ്മദലിയുടെ മകൻ ഷിബിൽ റഹ്മാൻ (26) ആണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ തറയിട്ടാൽ സ്വദേശി എം.വി. ആഷിഖിന് (24) അപകടത്തിൽ സാരമായി പരുക്കേറ്റു. ഇദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. ​വെള്ളൂരിലെ സുഹൃത്ത് ടി.വി. മുസ്തഫയുടെ വിവാഹവീട്ടിലേക്ക് സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് ഷിബിൽ അപകടത്തിൽപ്പെട്ടത്.

ഷിബിലും ആഷിഖും ഒരു ബൈക്കിലും, സുഹൃത്തായ യാസീൻ മറ്റൊരു ബൈക്കിലുമായിരുന്നു യാത്ര ചെയ്തിരുന്നത്. മുസ്‌ലിയാർപീടികയിൽ വെച്ച് മുന്നിലുണ്ടായിരുന്ന തമിഴ്‌നാട് ആർ.ടി.സി വക സേലം ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ, എതിർദിശയിൽ നിന്നും വന്ന കാറിലിടിച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

ബൈക്കിൽ നിന്നും തെറിച്ചുവീണ ഷിബിൽ തൊട്ടടുത്ത ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഷിബിലിന്റെ ജീവൻ രക്ഷിക്കാനായില്ല.

കളിയും ചിരിയുമായി സന്തോഷത്തോടെ അതിഥികളെ സ്വീകരിച്ചിരുന്ന വെള്ളൂരിലെ കല്യാണവീട്ടിലേക്ക് പെട്ടെന്നാണ് ഈ ഞെട്ടിക്കുന്ന മരണവാർത്ത എത്തിയത്. തങ്ങളുടെ പ്രിയ സുഹൃത്ത് കല്യാണം കൂടാൻ വരുന്നതിനിടെ തൊട്ടടുത്ത കിലോമീറ്ററുകൾക്കപ്പുറത്ത് വെച്ച് അപകടത്തിൽ മരണപ്പെട്ടു എന്ന വാർത്ത ഉൾക്കൊള്ളാൻ സുഹൃത്തുക്കൾക്കായില്ല. വിവാഹവീട്ടിലേക്ക് വെറും മൂന്ന് കിലോമീറ്റർ ദൂരം മാത്രം ശേഷിക്കെയാണ് വിധി ഷിബിലിന്റെ ജീവൻ കവർന്നത്. മരണവാർത്തയറിഞ്ഞ് കല്യാണവീട് നിമിഷനേരം കൊണ്ട് മൂകമായി മാറി.

കരിപ്പൂർ വിമാനത്താവളത്തിലെ കരാർ ജീവനക്കാരനായിരുന്നു അന്തരിച്ച ഷിബിൽ റഹ്മാൻ. മാതാവ്: മൈമൂന. സഹോദരങ്ങൾ: ഷബീൽ, സാഹിൽ. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് കൊണ്ടോട്ടി മേലങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.