കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ബി1 എസി കോച്ച്, എന്‍ജിന്‍ എന്നിവയ്ക്കാണ് തീപിടിച്ചത്. ബി1 കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. യാത്രക്കാരുടെ ലഗേജുകളും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി.
വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ദില്ലിയില്‍ എത്തേണ്ട ട്രെയിനാണിത്. തീപിടിത്തം ഉണ്ടായതിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. മലയാളികള്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനാണ് രാജധാനി എക്‌സ്പ്രസ്. അപകടസമയം നിരവധി മലയാളി യാത്രികരും ട്രെയിനില്‍ ഉണ്ടായിരുന്നു. നിലവില്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍.
വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് എത്തി തീ പൂര്‍ണമായി അണച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
Comments
Post a Comment