അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

വേങ്ങരയില്‍ മോഷണ ശ്രമത്തിനിടെ വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍


വേങ്ങര : വേങ്ങര  പറപ്പൂരില്‍ മോഷണശ്രമത്തിനിടെ രാത്രിയില്‍ വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ബന്ധുവായ യുവാവ് പിടിയില്‍. പറപ്പൂര്‍ ഒന്നാം വാര്‍ഡ് ഇല്ലിപ്പുലാക്കല്‍ ലക്ഷം വീട് ഉന്നതിയിലെ ചീരക്കുഴിയില്‍ വിലാസിനി (61)യാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ വിലാസിനിയുടെ ഭര്‍ത്താവിന്റെ സഹോദര പുത്രന്‍ ചീരക്കുഴിയില്‍ ശ്രീരാഗി (36)നെ വേങ്ങര പൊലീസ് അറസ്റ്റുചെയ്തു.

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. മകന്‍ മറ്റൊരിടത്തിയതിനാല്‍ വിലാസിനി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാത്രി വിലാസിനി ഉറങ്ങുന്നതിനിടെ പ്രതിയായ ശ്രീരാഗ് അടുക്കള വാതിലിന്റെ കുറ്റി തകര്‍ത്ത് അകത്ത് കയറുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ വിലാസിനിക്ക് ഇരുട്ടായതിനാല്‍ ആളെ തിരിച്ചറിയാനായില്ല. ഭയന്ന വിലാസി ഒച്ചവച്ചതോടെ മോഷ്ടാവ് വിലാസിനിയുടെ കൈയിലുണ്ടായിരുന്ന പുതപ്പ് പിടിച്ചുവാങ്ങി കഴുത്തില്‍ ചുറ്റി മുറുക്കി. 

വീട്ടമ്മ കൈ കഴുത്തില്‍ വച്ചതുകൊണ്ട് കുരുക്ക് മുറുകിയില്ല. പിടിവലിക്കിടയില്‍ വിലാസിനി പ്രതിയുടെ വിരലില്‍ കടിച്ചതാണ് കേസില്‍ വഴിത്തിരിവായത്. വിവരം വൈകാതെ അയല്‍വാസികളെല്ലാം അറിഞ്ഞു. ഇതിനിടെ ശ്രീരാഗിൻ്റെ വിരലിലെ പരിക്ക് കണ്ട സഹോദരിക്ക് സംശയം തോന്നി. ഇവർ ശ്രീരാഗിനെ ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. ഇവർ തന്നെയാണ് പ്രതിയെ സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്. വേങ്ങര ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷ് പ്രതിയെ അറസ്റ്റുചെയ്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.