കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
നിയമസഭാ കക്ഷി നേതാവായും നിയുക്ത മുഖ്യമന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ അദ്ദേഹം അഭിനന്ദിച്ചു. ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി.ഡി. സതീശന് കോണ്‍ഗ്രസ് പ്രവർത്തകരുടെയും യുഡിഎഫിന്റെയും പൂർണ്ണ പിന്തുണയുണ്ടാകും. പത്ത് വർഷത്തെ ഇടതുഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനാണ് ജനങ്ങള്‍ യുഡിഎഫിന് അധികാരം നല്‍കിയത്. ഈ സർക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. പുതിയ മന്ത്രിസഭയില്‍ ആരൊക്കെ വേണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം മുഖ്യമന്ത്രിക്കാണെന്നും ചെന്നിത്തല കൂട്ടിചേർത്തു.
അതേ സമയം മുഖ്യമന്ത്രി
പ്രഖ്യാപനം വന്നത് മുതല്‍ ചെന്നിത്തല മൗനത്തിലായിരുന്നു. വീട്ടില്‍ നിന്നും മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ മുങ്ങുകയായിരുന്നു. പിന്നീട് ഗുരുവായൂരില്‍ നിന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല സതീശനെ കാണാൻ നില്‍ക്കാതെ മടങ്ങി. എന്നാല്‍ ചെന്നിത്തല രാവിലെ 10.30 ഓടെ വീട്ടില്‍ നിന്നിറങ്ങിപ്പോയി. ബന്ധുവിനെ കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് ചെന്നിത്തല വീട്ടില്‍ നിന്ന് ഇറങ്ങിയത്. സതീശൻ വരുന്ന കാര്യത്തില്‍ അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.
ഹൈക്കമാൻഡ് തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയുണ്ടെന്ന തരത്തില്‍ നേരത്തെ വാർത്തകള്‍ വന്നിരുന്നു. ഹൈക്കമാൻഡ് പ്രതിനിധികളായ ദീപാദാസ് മുൻഷി, അജയ് മാക്കൻ എന്നിവർ കേരളത്തിലെത്തി നടത്തിയ ചർച്ചകള്‍ക്ക് ശേഷമാണ് വി.ഡി. സതീശനെ നേതൃസ്ഥാനത്തേക്ക് പ്രഖ്യാപിച്ചത്.
Comments
Post a Comment