അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

മുഖ്യമന്ത്രി തീരുമാനം വൈകുന്നത് പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു ; സണ്ണി ജോസഫ്


തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് എട്ടു ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാത്ത അനിശ്ചിതത്വം വൻവിജയത്തിന്‍റെ ശോഭയെ ബാധിച്ചെന്ന്  തുറന്നുസമ്മതിച്ച് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്. ഇടതുമുന്നണിയെ നിലംപരിശാക്കിയ വിജയത്തിന്‍റെ ആരവവും തരംഗവും ഒരാഴ്ചപോലും നിലനിർത്താനായില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റിനുതന്നെ സമ്മതിക്കേണ്ടിവന്നത് പാർട്ടി നേരിടുന്ന അസാധാരണ പ്രതിസന്ധിക്ക് അടിവരയിടുന്നു.

വിജയം ആഘോഷിക്കാനാകുന്നില്ലെന്ന് മാത്രമല്ല, കോൺഗ്രസിലെ തർക്കംമൂലം ഇടതുമുന്നണി നേരിട്ട പരാജയം വേണ്ടവിധം ചർച്ച ചെയ്യുന്നുമില്ലെന്ന സത്യം യു.ഡി.എഫ് നേതാക്കൾതന്നെ പങ്കുവെക്കുന്നു

ഭൂരിപക്ഷമില്ലാത്ത വിജയ് പോലും പിന്തുണയുറപ്പിച്ച് തമിഴ്നാട്ടിൽ അധികാരമേറ്റിട്ടും ആധികാരിക വിജയവും മതിയായ സീറ്റും കൈവശമുള്ള കേരളത്തിൽ എന്തുകൊണ്ട് മുഖ്യമന്ത്രിയെ തീരുമാനിക്കാനാകുന്നില്ലെന്ന ചോദ്യം അക്ഷരാർഥത്തിൽ കോൺഗ്രസിനെ പൊള്ളിക്കുകയാണ്. അണികൾക്കിടയിലാകട്ടെ, വലിയ നിരാശയും കനക്കുന്നു.

ഉചിതമായ തീരുമാനം ഉടനുണ്ടാകുമെന്ന് പറയാനല്ലാതെ എന്തുകൊണ്ട് വൈകുന്നുവെന്നതിന് കൃത്യമായ ഉത്തരം കെ.പി.സി.സി പ്രസിഡന്‍റിന് പോലുമില്ല. മൂന്നുപേരിൽ ആര് മുഖ്യനെന്ന് നിർണയിക്കാനാകാതെ ഹൈകമാൻഡ് വട്ടംചുറ്റുന്നതിനിടെ വിമർശനം കടുപ്പിച്ച് മുസ്ലിം ലീഗ് തുടർച്ചയായി രണ്ടാംദിവസവും രംഗത്തെത്തി. തീരുമാനം വൈകുന്നത് വിജയത്തിളക്കം ഇല്ലാതാക്കിയെന്നും നിറംകെടുത്തിയെന്നുമാണ് ലീഗ് നിയുക്ത എം.എൽ.എ ടി.വി. ഇബ്രാഹിമിന്‍റെ തുറന്നുപറച്ചിൽ.

പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണെന്നും അദ്ദേഹം തുറന്നുസമ്മതിക്കുന്നു. മലബാർ ജില്ലകളിൽ എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ട പലർക്കും ആഹ്ലാദം പ്രകടിപ്പിച്ച് മണ്ഡലങ്ങളിൽ പര്യടനം പോലും നടത്താനാകുന്നില്ല. നിയുക്ത എം.എൽ.എമാർ അണികളാൽ പരസ്യമായി വിമർശിക്കപ്പെടുന്ന ഗുരുതര സാഹചര്യമാണ് പലയിടത്തും.

അനന്തമായി നീളുന്ന ചർച്ചകളെ തുറന്ന ജനാധിപത്യമായി നേതാക്കൾ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും ഘടകകക്ഷികൾക്ക് പോലും ഈ ‘വിശാലത’ ഉൾക്കൊള്ളാനാകുന്നില്ല.

അധികാരത്തിലേറുംമുമ്പേ അപസ്വരമുണ്ടായതിലും തെരുവിലേക്കടക്കം നീണ്ട അവകാശവാദങ്ങളിലും കടുത്ത അതൃപ്തിയിലാണ് ഘടകകക്ഷികൾ. മുസ്ലിം ലീഗ് ബുധനാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേരള കോൺഗ്രസും ആർ.എസ്.പിയും അതൃപ്തി കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിലേക്ക് നേർക്കുനേർ കടന്നില്ലെങ്കിലും പരോക്ഷ പരാമർശങ്ങളുമായി ഇടതുമുന്നണിയും രംഗത്തെത്തി. ജനവിധി യു.ഡി.എഫിന് അനുകൂലമാണെന്നും എന്നാൽ ആ തീരുമാനത്തോട് നീതിപുലർത്താനുള്ള ബാധ്യത അവർ നിറവേറ്റുന്നില്ലെന്നുമാണ് ഇടതുകൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞത്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.