കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊണ്ടോട്ടിയിൽ വൻ ഗതാഗത പരിഷ്‌കാരം; വലിയ വാഹനങ്ങൾ തിരിച്ചുവിടും

 

കൊണ്ടോട്ടി ടൗണിലെ രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായി ബൈപ്പാസിൽ മൂന്ന് കൾവെർട്ടുകളുടെ നിർമ്മാണം ആരംഭിച്ചതോടെ കൊണ്ടോട്ടി നഗരത്തിൽ ഏർപ്പെടുത്തിയ കർശന ഗതാഗത നിയന്ത്രണങ്ങൾ മുഴുവനായും നിലവിൽ വന്നു. എന്നാൽ, നിയന്ത്രണങ്ങൾ നിലവിൽ വന്ന ആദ്യ ദിനമായ ഇന്ന് പലയിടങ്ങളിലും വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടേണ്ടി വന്നത് കാൽനടയാത്രക്കാരെയും ഡ്രൈവർമാരെയും ഒരുപോലെ ദുരിതത്തിലാക്കി.

ചില റോഡുകളിൽ പൂർണ്ണമായും ഗതാഗതം നിരോധിക്കുകയും മറ്റ് ചിലയിടങ്ങളിൽ വൺവേ സംവിധാനം ഏർപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. നഗരത്തിന്റെ പലയിടങ്ങളിലും ഗതാഗതക്കുറുക്ക് രൂക്ഷമാണ്.

പുതിയ ട്രാഫിക് ക്രമീകരണങ്ങൾ ഇപ്രകാരമാണ്:

കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ: മഞ്ചേരി, മലപ്പുറം ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന മുഴുവൻ വാഹനങ്ങളും കോടങ്ങാട് - ചിറയിൽ റോഡ് വഴി മേലങ്ങാടിയിലൂടെ എയർപോർട്ട് ജംങ്ഷനിലേക്ക് പ്രവേശിക്കണം.

ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ: കൊണ്ടോട്ടി ടൗണിൽ നിന്ന് കോഴിക്കോട്, എടവണ്ണപ്പാറ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ മേലങ്ങാടി വഴി എയർപോർട്ട് റോഡിലേക്ക് തിരിഞ്ഞു പോകണം.

ഭാരമേറിയ വാഹനങ്ങൾ: പാലക്കാട്, മലപ്പുറം ഭാഗങ്ങളിൽ നിന്ന് കോഴിക്കോട്ടേക്ക് പോകേണ്ട വലിയ ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ളവ മലപ്പുറത്തു നിന്ന് തന്നെ കോട്ടക്കൽ, വേങ്ങര വഴി തിരിച്ചുവിടുകയാണ്.

അരീക്കോട് ഭാഗത്ത് നിന്നുള്ളവർ: എയർപോർട്ട്, കോഴിക്കോട് ഭാഗങ്ങളിലേക്ക് പോകുന്നതിന് ആലിൻചുവട് - നീറാട് റോഡ് ഉൾപ്പെടെയുള്ള ലിങ്ക് റോഡുകൾ ഉപയോഗിക്കാവുന്നതാണ്.

നിയന്ത്രണമില്ലാത്തവ: ഇരുചക്ര വാഹനങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. കൂടാതെ കോഴിക്കോട്, എടവണ്ണപ്പാറ ഭാഗങ്ങളിൽ നിന്ന് കൊണ്ടോട്ടി ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ യാത്രക്കാർ ഈ താൽക്കാലിക ക്രമീകരണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.