അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ
ചെന്നൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പതിനായിരക്കണക്കിന് ആരാധകരെയും പാർട്ടി പ്രവർത്തകരെയും സാക്ഷിയാക്കിയാണ് തമിഴക വെട്രി കഴകം (TVK) നേതാവ് ഭരണസാരഥ്യം ഏറ്റെടുത്തത്.
ബാഹുബലി മോഡല്‍ സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞാ ചടങ്ങില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് വിജയ് സത്യവാചകം ചൊല്ലിയ രീതിയാണ്. ബാഹുബലി സിനിമയില്‍ പ്രഭാസ് സൈന്യാധിപനായി ചുമതലയേല്‍ക്കുമ്പോള്‍ സത്യവാചകം നോക്കാതെ ജനങ്ങളെ മാത്രം നോക്കി ഘനഗാംഭീര്യ ശബ്ദത്തില്‍ സത്യപ്രതിജ്ഞ പറയുന്നത് പോലെയാണ് വിജയ് സത്യവാചകത്തിന്റെ ആദ്യഭാഗം ചൊല്ലിയത്. അത് കേട്ട് ജനങ്ങളുടെ ആരവവും ബാഹുബലി സ്റ്റൈലില്‍ തന്നെ ആയിരുന്നു. വരികള്‍ കാണാതെ പഠിച്ചു സിനിമാ സ്റ്റൈലില്‍ അവതരിപ്പിച്ച വിജയ് യുടെ ഈ രീതി നിമിഷനേരം കൊണ്ട് വൈറലായി. "ആണ്ടവൻ സാക്ഷിയായി..." എന്ന് സത്യവാചകം വിജയ് പൂർത്തിയാക്കിയപ്പോള്‍ സ്റ്റേഡിയം ഒന്നടങ്കം ആവേശത്തിലായി.
വിജയ്‌ക്കൊപ്പം പരിചയസമ്പന്നരും യുവത്വവും ഒത്തുചേരുന്ന ഒരു കരുത്തുറ്റ മന്ത്രിസഭയാണ് തമിഴ്‌നാടിനായി ചുമതലയേറ്റിരിക്കുന്നത്.
വിജയ് മന്ത്രിസഭയിലെ അംഗങ്ങള്‍
എൻ. ആനന്ദ് (ബുസ്സി ആനന്ദ്): പാർട്ടിയുടെ ജനറല്‍ സെക്രട്ടറിയും ടി. നഗറില്‍ നിന്നുള്ള എംഎല്‍എയുമാണ് ആനന്ദ്. വിജയ്യുടെ ഏറ്റവും അടുത്ത വിശ്വസ്തനായ അദ്ദേഹം മന്ത്രിസഭയിലെ കരുത്തനായ സാന്നിധ്യമായിരിക്കും.
ആദവ് അർജുന: ഇലക്ഷൻ ക്യാമ്പയിൻ മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹം വില്ലിവാക്കം മണ്ഡലത്തില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നവരില്‍ പ്രധാനിയാണ്.
ഡോ. കെ.ജി. അരുണ്‍രാജ്: മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം പാർട്ടിയുടെ പോളിസി ആൻഡ് പ്രൊപ്പഗണ്ട ജനറല്‍ സെക്രട്ടറിയാണ്. തിരുച്ചെങ്ങോട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹത്തിന് ഭരണപരമായ വലിയ പരിചയസമ്പത്തുണ്ട്.
കെ.എ. സെങ്കോട്ടയ്യൻ: എഐഎഡിഎംകെയില്‍ നിന്ന് ടിവികെയില്‍ എത്തിയ മുതിർന്ന നേതാവാണ് ഇദ്ദേഹം. ഒൻപത് തവണ എംഎല്‍എയായിട്ടുള്ള സെങ്കോട്ടയ്യൻ പുതിയ സർക്കാരിന്റെ ചീഫ് കോർഡിനേറ്റർ കൂടിയാണ്.
പി. വെങ്കട്ടരമണൻ: പാർട്ടിയുടെ ട്രഷററും മൈലാപ്പൂർ എംഎല്‍എയുമാണ് ഇദ്ദേഹം.
സി.ടി.ആർ. നിർമ്മല്‍ കുമാർ: തിരുപ്പറൻകുണ്ടം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും പാർട്ടിയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറിയുമാണ് ഇദ്ദേഹം.
രാജ്മോഹൻ ആറുമുഖം: എഗ്മൂർ എംഎല്‍എയും പാർട്ടിയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയുമാണ്.
ഡോ. ടി.കെ. പ്രഭു: ദന്തഡോക്ടറായിരുന്ന ഇദ്ദേഹം ശിവഗംഗ ഈസ്റ്റ് ഡിസ്ട്രിക്റ്റ് സെക്രട്ടറിയും കാരൈക്കുടി എംഎല്‍എയുമാണ്.
സെല്‍വി എസ്. കീർത്തന: വിരുദുനഗർ ജില്ലയില്‍ നിന്നുള്ള എംഎല്‍എയായ കീർത്തനയാണ് പുതിയ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖം.
തമിഴ്‌നാട് ചരിത്രത്തില്‍ ദ്രാവിഡ പാർട്ടികളുടെ ആറ് പതിറ്റാണ്ട് നീണ്ട ഭരണത്തിന് അറുതി വരുത്തിക്കൊണ്ടാണ് വിജയ് അധികാരമേറ്റത്. രാഹുല്‍ ഗാന്ധി, നടി തൃഷ, വിജയ് യുടെ മാതാപിതാക്കള്‍ മറ്റ് രാഷ്ട്രീയ കക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖർ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. തമിഴ്നാടിന്റെ വികസനത്തിനായി പുതിയൊരു കർമ്മപദ്ധതിയുമായാണ് താൻ മുന്നോട്ട് പോകുന്നതെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് വ്യക്തമാക്കി. അഴിമതിരഹിത ഭരണവും പാവപ്പെട്ടവരുടെ ക്ഷേമവുമാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളില്‍ വകുപ്പുകളുടെ ഔദ്യോഗിക വിഭജനവും ആദ്യ മന്ത്രിസഭാ യോഗവും നടക്കും.
Comments
Post a Comment