പിതാവ് ഓടിച്ച വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം
പാലക്കാട് : ചാലിശ്ശേരിയില്‍ പിതാവ് ഓടിച്ച വാഹനത്തില്‍ നിന്ന് തെറിച്ചുവീണ് അതേ വാഹനത്തിന്റെ ടയർ കയറി ആറുവയസുകാരന് ദാരുണാന്ത്യം.
കോതച്ചിറ പുത്തൻ പീടികയില്‍ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. പിതാവിനൊപ്പം ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന ഹൈസിൻ വാഹനത്തിന്റെ വാതില്‍ തുറന്നു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡില്‍ വീണ കുട്ടിയുടെ ശരീരത്തിലൂടെ അതേ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി. ഇന്ന് രാവിലെ 9.45 ഓടുകൂടി ചാലിശ്ശേരി ആലിക്കരയിലാണ് അപകടമുണ്ടായത്. ഉടൻതന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

Comments
Post a Comment