കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മലപ്പുറം : ദേശീയപാത 66-ൽ കൂരിയാട്ട് നിർമ്മാണത്തിനിടെ തകർന്നുപോയ ആറുവരിപ്പാതയ്ക്ക് പകരം നിർമ്മിച്ച പുതിയ മേൽപാലത്തിന്റെ പ്രധാന പ്രവൃത്തികൾ പൂർത്തിയായി. ഇതേത്തുടർന്ന് കോഴിക്കോട് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന പാലത്തിന്റെ ഒരു വശം ഔദ്യോഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു.
മറുഭാഗത്തെ അവസാനവട്ട മിനുക്കുപണികൾ കൂടി വേഗത്തിൽ പൂർത്തിയാകുന്നതോടെ പാലം ഇരുവശങ്ങളിലേക്കുമായി പൂർണ്ണ തോതിൽ ഗതാഗതത്തിന് സജ്ജമാകുമെന്ന് അധികൃതർ. കഴിഞ്ഞ വർഷം മെയ് 19-നായിരുന്നു നിർമ്മാണം പൂർത്തിയായിരുന്ന ഈ ഭാഗത്തെ റോഡ് വലിയ രീതിയിൽ ഇടിഞ്ഞുവീണ് തകർന്നത്. ഇതേത്തുടർന്ന് കുറ്റൂർ പാടത്തിന് നടുവിലൂടെ 40 അടി ഉയരത്തിൽ മണ്ണുനിറച്ച് കെട്ടിപ്പൊക്കി നിർമ്മിച്ചിരുന്ന റോഡിന്റെ പകുതിയോളം ഭാഗം പിന്നീട് പൂർണ്ണമായി പൊളിച്ചുമാറ്റേണ്ടി വന്നിരുന്നു.
തുടര്‍ന്ന് വിദഗ്ദ്ധ സംഘം നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഇവിടെ മണ്ണുനിറച്ച് കെട്ടിപ്പൊക്കിയുള്ള റോഡ് നിർമ്മാണം ശാസ്ത്രീയമല്ലെന്നും അത് പൂർണ്ണമായി പൊളിച്ചുമാറ്റി പകരം ശക്തമായ മേൽപാലം നിർമ്മിക്കണമെന്നും റിപ്പോർട്ട് നൽകുകയായിരുന്നു.
ഈ നിർദ്ദേശത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ മാസത്തോടെയാണ് ഇവിടെ പുതിയ മേൽപാലത്തിന്റെ ജോലികൾ ആരംഭിച്ചത്. 24 തൂണുകളും 13 സ്പാനുകളുമായി 380 മീറ്റർ നീളത്തിലാണ് പുതിയ മേൽപാലം ഉയർന്നിട്ടുള്ളത്. ഇതിൽ ഓരോ സ്പാനിനും 30 മീറ്റർ വീതം നീളമുണ്ട്.
അവശേഷിക്കുന്ന ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾ കൂടി വരും ദിവസങ്ങളിൽ പൂർത്തിയാകുന്നതോടെ ഇതിലൂടെയുള്ള ഇരുചക്ര-നാലുചക്ര വാഹനങ്ങളുടെ ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാനാകും.
പുതിയ മേൽപാലം ഭാഗികമായി തുറന്നതോടെ കഴിഞ്ഞ ഒരു വർഷത്തോളമായി കുരിയാടിനും കൊളപ്പുറത്തിനുമിടയിൽ അനുദിനം തുടരുന്ന രൂക്ഷമായ യാത്രാക്ലേശത്തിനും വലിയ ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരമാവുകയാണ്
Comments
Post a Comment