കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

വള്ളിക്കുന്ന് കോട്ടയും കാത്ത് ലീഗ്; ടി. വി. ഇബ്രാഹിമിന് 51289 വോട്ടുകളുടെ വിജയം

 

വള്ളിക്കുന്ന് : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി. വി. ഇബ്രാഹിമിന് (ലീഗ്) വന്‍ വിജയം. 51289 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഇബ്രാഹിം വിജയിച്ചത്. ടി. വി.ഇബ്രാഹിം 100718 വോട്ടുകളും, പ്രധാന എതിരാളികളായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി.പി. മുസ്തഫ 49429 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി പ്രേം കുമാര്‍ 23283 വോട്ടുകളും നേടി.


തിരൂരങ്ങാടി താലൂക്കില്‍ ഉള്‍പ്പെടുന്ന ചേലമ്പ്ര, മൂന്നിയൂർ, പള്ളിക്കല്‍, പെരുവള്ളൂർ, തേഞ്ഞിപ്പലം വള്ളിക്കുന്ന് എന്നീ പഞ്ചായത്തുകള്‍ ചേർന്നതാണ് വള്ളിക്കുന്ന് നിയമസഭ മണ്ഡലം. മലപ്പുറം പാർലമെൻ്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭ മണ്ഡലമാണ് വള്ളിക്കുന്ന്. മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെയും മുസ്ലീം ലീഗിന്റെയും കരുത്തുറ്റ കോട്ടയായാണ് വള്ളിക്കുന്ന് നിയമസഭാ മണ്ഡലം അറിയപ്പെടുന്നത്. 2021-ലെ തെരഞ്ഞെടുപ്പില്‍ 14,116 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാർഥി വിജയിച്ചത്. മലപ്പുറം ജില്ലയിലെ മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ മുസ്ലീം ലീഗിനുള്ള ശക്തമായ സംഘടനാ ശൃംഖല വള്ളിക്കുന്നിലും പ്രകടമായിരുന്നു.

ലീഗിന്റെ സംഘടനാ ശക്തി എപ്പോഴും യുഡിഎഫിന് ഗുണം ചെയ്യുന്ന മണ്ഡലമാണ് വള്ളിക്കുന്ന്. വോട്ടർമാരെ കൃത്യമായി ഏകോപിപ്പിക്കുന്നതിനും വോട്ട് വിഹിതം നിലനിർത്തുന്നതിനും ലീഗിന് മണ്ഡലത്തില്‍ സാധിക്കാറുണ്ട്. 2011 മുതല്‍ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ലീഗാണ് വള്ളിക്കുന്ന് മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളത്. 2011-ലെ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ അഡ്വ. കെ.എൻ.എ. ഖാദർ വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ലീഗിന്റെ ആധിപത്യം തുടങ്ങുന്നത്. 2016-ല്‍ ലീഗിലെ അബ്ദുല്‍ ഹമീദ് മാസ്റ്റർ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച്‌ സീറ്റ് നിലനിർത്തുകയായിരുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.