കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ബസ്സ് നിര്‍ത്താത്തതിന് യുവതി ചില്ലു തകര്‍ത്തു; കെ എസ് ആര്‍ ടി സിക്ക് 28,000 രൂപ നല്‍കി തടിയൂരി


 കോഴിക്കോട് | ആവശ്യപ്പെട്ട സ്ഥലത്ത് ബസ് നിര്‍ത്താത്തതിന്റെ പേരില്‍ പ്രകോപിതയായ യുവതി കെ എസ്‌ആര്‍ ടി സി ബസിന്റെ സൈഡ് ഗ്ലാസ് തകര്‍ത്തു.  ഒടുവില്‍ 28,000 രൂപ നഷ്ടപരിഹാരം നല്‍കി യുവതി കേസില്‍ നിന്നു തടിയൂരി. ശുചിമുറിയില്‍ പോകാന്‍ തോന്നിയപ്പോഴാണ് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണം എന്നും യുവതി പറയുന്നു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ആണ് സംഭവം.

സംഭവത്തില്‍ വിശദീകരണവുമായി യുവതി ; അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതിനാലുള്ള പരിഭ്രാന്ത്രിയും സമ്മര്‍ദ്ദവുമൂലമാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് അവർ പറയുന്നു. ഈ സമയത്ത് എമർജൻസി എക്സിറ്റ് ഉപയോഗിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. നിർഭാഗ്യവശാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല, സംഭവിച്ചതിന് മാപ്പ് ചോദിച്ചിട്ടുണ്ട് എന്നും യുവതി സമൂഹമാധ്യത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കണ്ടക്ടറയെും ഡ്രൈവറെയും പ്രശ്നത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു. വിഡിയോ തുടരെ ഷെയര്‍ ചെയ്യുന്നതും ട്രോളുകളും മാനസികമായി തന്നെ ബാധിക്കുന്നു. ഇക്കാര്യം ചോദിച്ച്‌ ഇനി തന്നെ ബന്ധപ്പെടരുതെന്ന് അഭ്യര്‍ഥിക്കുന്നു. ഔദ്യോഗികമായി അന്നു തന്നെ വിഷയം പരിഹരിച്ചു. ഗ്ലാസ് തകര്‍ത്തതിന് 28000 രൂപ അടച്ചിരുന്നതായും യുവതി വ്യക്തമാക്കി.

'ട്രോളുകളും അധിക്ഷേപങ്ങളും മാനസികമായി ബാധിക്കുന്നു. ഇത് അവസാനിപ്പിക്കണം. ഇതിനെക്കുറിച്ച്‌ ചോദിച്ചുകൊണ്ട് ഇനി ബന്ധപ്പെടുകയോ മറ്റൊന്നും ചോദിക്കുകയോ ചെയ്യരുതെന്നും അഭ്യർഥിക്കുന്നു' എന്നാണ് പോസ്റ്റിലുള്ളത്.

കുടകില്‍ വച്ചാണ് യുവതി ബസില്‍ കയറിയത്. കോഴിക്കോടേക്കാണ് ടിക്കറ്റെടുത്തത്. എന്നാല്‍ എമർജൻസി ആവശ്യം വന്നതുകൊണ്ടാണ് നിർത്താൻ പറഞ്ഞത്. ഒരുപാട് തവണ പറഞ്ഞു. ഇട്ട വസ്ത്രമുള്‍പ്പെടെ വെച്ച്‌ സൈബർ ആക്രമണം നടത്തുന്നു. പരിഹരിച്ച പ്രശ്നനമാണ് ഇപ്പോള്‍ പൊങ്ങിവന്നതെന്നും യുവതി പറഞ്ഞു.

ഇന്നലെ വൈകുന്നേരം കോഴിക്കോട് ആണ് സംഭവം. മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട യുവതി, അവിടെ സ്റ്റോപ്പില്ലെന്ന് ആവർത്തിച്ച ഡ്രൈവറോടും കണ്ടക്ടറോടും ബഹളമുണ്ടാക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ ഇവര്‍ ഒരു ആയുധമുപയോഗിച്ച്‌ ബസിന്‍റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തു. മറ്റൊരാള്‍ പകർത്തിയ സംഭവത്തിന്‍റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 'കാന്‍ യു പ്ലീസ് സ്റ്റോപ് ദ വെഹിക്കിള്‍' എന്ന് പറഞ്ഞ യുതി താന്‍ പൊലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്നും പറയുന്നുണ്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.