കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

അലൻ ജോസ് പെരേരയ്ക്ക് നേരെ കൊണ്ടോട്ടിയിൽ ആൾക്കൂട്ട ആക്രമണമെന്ന് ആരോപണം; ചർച്ചയായി സോഷ്യൽമീഡിയ

 

കൊണ്ടോട്ടി : പ്രശസ്ത സോഷ്യൽമീഡിയ താരം അലൻ ജോസ് പെരേരയെ കൊണ്ടോട്ടിയിൽ വെച്ച് അപമാനിച്ചതായി സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ച. ഒരു വിവാഹ ആഘോഷത്തിൽ അതിഥിയായി പങ്കടുക്കാൻ എത്തിയ താരത്തെ ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രചരിക്കുന്നുണ്ട്. ​ക്ഷണിച്ചുവരുത്തിയ അതിഥിയുടെ വസ്ത്രം നിർബന്ധപൂർവ്വം അഴിപ്പിക്കുകയും പൊതുവഴിയിലൂടെ ഓടിക്കുകയും ചെയ്തുവെന്നാണ് ചില പോസ്റ്റുകളിൽ പറയുാന്നത്.

ഒരാളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തികൾ സാംസ്കാരിക കേരളത്തിന് ചേർന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ അലൻ ജോസിന് പിന്തുണയുമായി രംഗത്തെത്തി. എന്നാൽ, ഈ സംഭവത്തെക്കുറിച്ച് ഇതുവരെ പോലീസിൽ പരാതിയൊന്നും ലഭിച്ചിട്ടില്ല.

വിവാദങ്ങളോട് താരം നേരിട്ട് പ്രതികരിക്കാത്തതും കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട്. ​അതേസമയം, സമൂഹമാധ്യമങ്ങളിൽ കൂടുതൽ റീച്ച് ലഭിക്കുന്നതിനായി താരം തന്നെ ആസൂത്രണം ചെയ്ത നാടകമാണിതെന്ന അഭിപ്രായവും ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്.

മുൻപ് സിനിമ റിവ്യൂകളിലൂടെ ശ്രദ്ധേയനായ അലൻ, പിന്നീട് ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും സജീവമായിരുന്നു. നേരത്തെ ഒരു യൂബർ ഡ്രൈവർ തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി അലൻ രംഗത്തെത്തിയത് വലിയ വാർത്തയായിരുന്നു.

നിലവിലെ സംഭവത്തിൽ സത്യാവസ്ഥ വ്യക്തമാക്കാൻ താരത്തിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.