കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ആദ്യഘട്ട സൂചനകള്‍ പുറത്തുവന്നതോടെ ചെന്നൈയിലെ വിജയ്‌യുടെ വസതിയില്‍ ആഘോഷങ്ങള്‍ അണപൊട്ടി. വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറും കുടുംബാംഗങ്ങളും ആവേശത്തോടെ ആലിംഗനം ചെയ്യുന്നതും ആഹ്ലാദക്കണ്ണീർ പൊഴിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. വൻതോതില്‍ ആരാധകരും പ്രവർത്തകരും വസതിയിലേക്ക് ഒഴുകിയെത്തിയതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എം.ജി.ആറും ജയലളിതയും തുടങ്ങിവെച്ച സിനിമാ-രാഷ്ട്രീയ ബന്ധത്തിന്റെ പുതിയ അധ്യായമാവുകയാണ് വിജയ്. പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിക്കുന്ന രണ്ട് വലിയ പ്രാദേശിക പാർട്ടികളെ ഒരേസമയം നേരിട്ടാണ് വിജയ് ഈ നേട്ടം കൈവരിച്ചത് എന്നതും ശ്രദ്ധേയമാണ്. 'ജനങ്ങള്‍ക്ക് ഒരു മാറ്റം വേണമായിരുന്നു, ഡി.എം.കെയിലും എ.ഐ.എ.ഡി.എം.കെയിലും അവർ മടുത്തു കഴിഞ്ഞു' ടി.വി.കെ നേതാവ് ഫെലിക്സ് ജെറാള്‍ഡ് പ്രതികരിച്ചു. ടി.വി.കെയുടെ ഈ അപ്രതീക്ഷിത കുതിപ്പോടെ എ.ഐ.എ.ഡി.എം.കെയുമായി ഭാവിയില്‍ സഖ്യമുണ്ടാകുമോ? എന്ന ചർച്ചകളും രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപക്ഷവും സഖ്യസാധ്യതകള്‍ തള്ളിക്കളഞ്ഞിരുന്നെങ്കിലും, ഫലം പുറത്തുവരുന്നതോടെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടാനും സാധ്യതയുണ്ട്.
കരൂരിലെ തിക്കിലും തിരക്കിലും ഉണ്ടായ അപകടവും, രാഷ്ട്രീയ പ്രവേശത്തിന് മുന്നോടിയായുള്ള അവസാന ചിത്രം ‘ജനനായകൻ’ നേരിട്ട വിവാദങ്ങളും വിജയ്‌യുടെ പ്രചാരണത്തിന് തടസ്സമാകുമെന്ന് കരുതിയിരുന്നെങ്കിലും തമിഴ് ജനത അദ്ദേഹത്തിന് വലിയ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. 49 വർഷത്തെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കൊണ്ട് പുതിയൊരു ഭരണക്രമത്തിലേക്ക് തമിഴ്‌നാട് നീങ്ങുകയാണോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
Comments
Post a Comment