കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പാമ്പ് കടിച്ചു; എട്ടു വയസുകാരന് ദാരുണാന്ത്യം

 


തൃശ്ശൂർ: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. കാവുങ്ങൽ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയാണ് മരിച്ചത്. ആൽജോയുടെ മൂത്തസഹോദരൻ പത്തു വയസുകാരനായ അൻജോ ഗുരുതരാവസ്ഥയിൽ കറുകുറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അമ്മയോടൊപ്പമാണ് കുട്ടികൾ കിടന്നുറങ്ങിയിരുന്നത്. പുലർച്ചെ രണ്ടുമണിയോടെ വയറുവേദനയെന്ന് പറഞ്ഞ് കുട്ടികൾ ഉണർന്നിരുന്നു. ചൂടുവെള്ളം കൊടുത്തതോടെ വീട്ടുകാർ ഇത് ഭക്ഷ്യവിഷബാധയാണെന്ന് കരുതുകയായിരുന്നു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. അതിനാൽ ഈ സംശയത്തിന് കാരണമായി.

എന്നാൽ പിന്നീട്, പുലർച്ചെ 5.30ഓടെ അൻജോ അമ്മയെ വീണ്ടും വിളിച്ചുണർത്തിയപ്പോഴാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബൈക്കിൽ ഇരുവരെയും സമീപത്തെ ആംബുലൻസ് ഡ്രൈവറുടെ വീട്ടിലെത്തിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആൽജോയെ രക്ഷിക്കാനായില്ല.

ആശുപത്രി അധികൃതർ പാമ്പുകടി സാധ്യത ഉയർത്തിയതിനെ തുടർന്ന് വീട്ടിൽ പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽനിന്ന് പുറത്തേയ്ക്ക് വന്ന പാമ്പിനെ കണ്ടത്. കുട്ടിയുടെ ചുണ്ടിൽ കടിച്ചതെന്ന് സംശയിക്കുന്ന പാമ്പിനെ കണ്ടെത്തി.

കടമ്പോട് എ.എൽ.പി.എസിലെ രണ്ടാംക്ലാസ്സ് വിദ്യാർഥിയാണ് ആൽജോ. ഇവർക്ക് ഏയ്ഞ്ചൽ എന്ന ഒരു സഹോദരി കൂടെയുണ്ട്. എയ്ഞ്ചൽ സംഭവസമയത്ത് വെള്ളിക്കുളങ്ങരയിലെ അമ്മ


യുടെ വീട്ടിലായിരുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.