കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സെഞ്ചുറി നേടാമായിരുന്നു, പക്ഷെ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല?


 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണില്‍ സഞ്ജു സാംസണ്‍ വീണ്ടും ചെന്നെെ സൂപ്പർ കിങ്സിനായി കരുത്തുകാട്ടിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് സിഎസ്കെ തകർത്തപ്പോള്‍ പുറത്താവാതെ 87 റണ്‍സുമായി സഞ്ജു സാംസണ്‍ കസറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് വിക്കറ്റിന് 155 റണ്‍സെടുത്തപ്പോള്‍ 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്കെ വിജയത്തിലേക്ക് എത്തുകയായിരുന്നു.

സഞ്ജു 52 പന്തില്‍ ഏഴ് ഫോറും ആറ് സിക്സും ഉള്‍പ്പെടെയാണ് മിന്നിച്ചത്. 167.31 സ്ട്രെെക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ പ്രകടനം. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് ഈ സീസണിലെ മൂന്നാം സെഞ്ചുറി നേടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ സഞ്ജു അതിന് ശ്രമിക്കാതെ ടീമിന്റെ വിജയം ലക്ഷ്യമാക്കിയാണ് മുന്നോട്ട് പോയത്. ഇപ്പോഴിതാ സെഞ്ചുറിക്ക് ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് സഞ്ജു തുറന്ന് പറ‍ഞ്ഞിരിക്കുകയാണ്.

'സെഞ്ചുറി നേട്ടങ്ങള്‍ എപ്പോഴും സവിശേഷമായതാണ്. ഞാൻ അങ്ങനെയാണ് കരുതുന്നത്. എന്നാല്‍ ഇന്ന് സെഞ്ചുറി നേടാൻ ഞാൻ അല്‍പ്പം സ്വാർത്ഥനായി ചിന്തിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടുതന്നെ മത്സരം ജയിക്കട്ടേയെന്നാണ് ചിന്തിച്ചത്. എന്റെ പങ്കാളിയായി ക്രീസിലുണ്ടായിരുന്ന താരം മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

അവനോട് നീ സിംഗിളെടുക്ക് ഞാൻ സെഞ്ചുറി അടിക്കട്ടേയെന്ന് പറയാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാനത് പറഞ്ഞില്ല. മത്സരം വളരെയധികം ആസ്വദിച്ചാണ് കളിച്ചത്. നോട്ടൗട്ടാവുകയും മത്സരം പൂർത്തിയാക്കുകയും ചെയ്തത് കൂടുതല്‍ സംതൃപ്തി നല്‍കുമെന്നാണ് ഞാൻ കരുതുന്നത്. ഇനിയും കുറച്ച്‌ മത്സരങ്ങ‍ള്‍ കൂടി ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ മൂന്നക്കം നേടാൻ വീണ്ടും സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം' എന്നാണ് സഞ്ജു പറഞ്ഞത്.

നാലാം നമ്പറിലെത്തിയ കാർത്തിക് ശർമ സ‍ഞ്ജുവിനെ മികച്ച പിന്തുണയാണ് നല്‍കിയത്. കൃത്യമായി സ്ട്രെെക്ക് കെെമാറി റണ്‍സുയർത്താൻ സഞ്ജുവിനെ താരം സഹായിച്ചു. 31 പന്തില്‍ 41 റണ്‍സാണ് കാർത്തിക് ശർമക്ക് നേടാനായത്. നാല് ഫോറും രണ്ട് സിക്സുമാണ് കാർ‌ത്തിക് നേടിയത്. 132.26 സ്ട്രെെക്ക് റേറ്റില്‍ കളിച്ച താരവും വലിയ പ്രതീക്ഷയോടെയാണ് ബാറ്റ് ചെയ്തത്. തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി കാർത്തിക് സ്വപ്നം കണ്ടിരുന്നു. എന്നാല്‍ ഇത് സാധിച്ചില്ലെങ്കിലും സിഎസ്കെയുടെ ജയത്തില്‍ കാർത്തിക് നിർണ്ണായക പങ്ക് വഹിച്ചു.

സഞ്ജുവിന്റെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നിറഞ്ഞത് ചേട്ടാ വിളിയായിരുന്നു. എന്നാല്‍ തന്നെ ചേട്ടാ എന്ന് വിളിക്കുന്നതിലും ഇഷ്ടം സഞ്ജു എന്ന് വിളിക്കുന്നതാണെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. 'അവർ എന്നെ ചേട്ടാ എന്നാണ് വിളിക്കുന്നത്. എന്നാല്‍ എനിക്ക് സഞ്ജുവെന്ന് വിളിക്കുന്നതാണ് ഇഷ്ടം. ക്രീസില്‍ പിടിച്ചുനിന്ന് മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച്‌ കളിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് സഞ്ജു പറഞ്ഞത്.

ഞാൻ ഇപ്പോള്‍ കൂടുതല്‍ ശാന്തനായെന്ന് ഞാൻ പറയില്ല. കാരണം ഞാൻ നേരത്തെ മുതല്‍ ഇങ്ങനെയാണ്. ഇപ്പോള്‍ കൂടുതല്‍ സമയം എന്നെ അവർക്ക് ക്രീസില്‍ കാണാൻ സാധിക്കുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ കൂടുതല്‍ ശാന്തനാണെന്ന് അവർ പറയുന്നത്. മത്സരത്തിന്റെ സാഹചര്യത്തില്‍ 30-35 റണ്‍സ് ഒന്നാം വിക്കറ്റില്‍ സൃഷ്ടിക്കാനായാല്‍ വലിയ പ്രയാസമില്ലാതെ ജയിക്കാമെന്നാണ് കരുതിയിരുന്നത്. എന്റെ ഗെയിം പ്ലാൻ കൃത്യമായിരുന്നു. അത് ഇത്തവണ ശരിയായി നടപ്പിലായതില്‍ കൂടുതല്‍ സന്തോഷം' സഞ്ജു പറഞ്ഞു.

ഈ സീസണില്‍ മികച്ച ഫോമിലുള്ള സഞ്ജു 10 ഇന്നിങ്സില്‍ നിന്ന് 402 റണ്‍സ് നേടിക്കഴിഞ്ഞു. 57.43 ശരാശരിയിലും 167.50 സ്ട്രെെക്ക് റേറ്റിലുമാണ് സ‍ഞ്ജു മുന്നോട്ട് പോകുന്നത്. രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും സഞ്ജു നേടിക്കഴിഞ്ഞു. മൂന്ന് കളിയിലെ താരമാവുകയും ചെയ്ത സഞ്ജു സിഎസ്കെയിലേക്ക് താൻ വന്നത് വെറുതെയല്ലെന്ന് വീണ്ടും തെളിയിക്കുകയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.